'മോഹിപ്പിക്കരുത്, മോഹിപ്പിച്ചാൽ നശിപ്പിക്കരുത്'
ആദ്യമായി ഇന്ന് ഈ പേര് കേട്ടപ്പോൾ ഒരു കൗതകത്തോടെ വിക്കീപീഡിയ തപ്പി 'സദയം' എന്ന ചിത്രത്തെ ക്കുറിച്ച് ഞാൻ തപ്പി. 1992ൽ സിബിമലയിൽ സംവിധാനം ചെയ്ത് എംടി വാസുദേവൻ നായർ തിരക്കഥ എഴുതിയ ഈ ചിത്രത്തിന് കാണുന്ന ആളിനെ രണ്ടേ മുക്കാൽ മണിക്കൂർ പിടിച്ചിരുത്താൻ തക്ക വിസ്മയും ഉണ്ട്. ഒരോ തവണയും അങ്ങ് ഇങ്ങായി ഒളിഞ്ഞ് കിടക്കുന്ന കുറേ ട്വിസ്റ്റുകളോ അതോ ചില മാജിക്കുകളോ കാണാം. 'കിരീടം, ചെങ്കോൽ' തുടങ്ങിയ സിബി മലയിലെ ചിത്രങ്ങളിലെ എല്ലാ നഷ്ടപ്പെട്ട നായകനെ ഇതിലും നമ്മുക്ക് കാണാം. സ്‍നേഹം എത്ര അപകടകാരിയാണെന്ന് പറയാതെ വയ്യ. അതാണല്ലോ 'മോഹിപ്പിക്കരുത്, മോഹിപ്പിച്ചാൽ നശിപ്പിക്കരുത്'..... സത്യനാഥനെ എനിക്ക് അല്ല ജയയുടെ സത്യഏട്ടനെ ഇഷ്ടമായി......