എന്താണ് ഫെമിനിസം ???

എന്താണ്   ഫെമിനിസം? ആരാണ്  ഫെമിനിസ്റ്റുകൾ ? ഫെമിനിസ്റ്റുകൾ എന്നത്  സ്ത്രീകൾ  മാത്രമാണോ ? പുരുഷമേധാവിത്തത്തിനെപ്പറ്റി   എഴുതിയാൽ  അത്  പെണ്ണെഴുത് (ഫെമിനിസ്റ്റ്  റൈറ്റിംഗ് )  എന്ന്  പറയുന്നത്  എന്തിനു ?


അടിച്ചമർത്തപ്പെട്ടതും   സ്വാതന്ത്രിയം   നിഷേധിക്കപെട്ടതുമആയ   ഒരു  വിഭാഗമായിരുന്നു   ഒരു  കാലത്തു   സ്ത്രീകൾ . അതിനു  എതിരെയുള്ള   പ്രക്ഷോഭങ്ങൾ   ഇരുപതാം  നൂറ്റാണ്ടിന്റെ   തുടക്കുംമുതലെ    ശ്കതമായി   കഴിഞ്ഞിരുന്നു.  ലോകംമുഴുവൻ    ഇതിനു   സാക്ഷ്യയും    വഹിച്ചു . എഴുത്തുകളിലൂടെയായിരിന്നു   ഇതിന്റെ   തുടക്കം .  പാശ്ച്ചത്തിയ രാജ്യങ്ങൾ   ഉൾപ്പെടെ  ഇന്ത്യയിലും   ഇതിനു   തുടക്കും  കുറിച്ച് .



പുരുഷമേധാവിത്തത്തെപെറ്റി    എഴുതിയവയെല്ലാം   പെണ്ണഎഴുത്തു   എന്ന്  പറഞ്ഞു  തിരസകരിക്ക്  പെട്ടിരുന്നു .  എഴുത്തുകൾ  ആയുധമാക്കി   പുരുഷമേധാവിത്തത്തിനെ   എതിരെ   പ്രതികരിച്ചു .  പുരുഷൻറെ   അടിമയായി  ജീവികണ്ടവൾ  ആണ്  സ്ത്രീകൾ   എന്ന  ചിന്ത  സ്ത്രീകളിൽ  ഉണ്ടായതു  കൊണ്ടാണ്  നമ്മുടെ   സൊസൈറ്റി   പട്രിആർക്കിൽ  ആയിമാറിയെത് .
ഇന്നു സ്ത്രീകൾ  പുരുഷമേധാവിത്തത്തിന്റെ   ചങ്ങലകളിൽ  നിന്ന്  സ്വാതന്ത്രരായിട്ടല്ല. അതിനു  തെളിവാണ്  സ്ത്രീകൾ  പീഡനത്തിന്  ഇരയാകുന്നത് .  വിവാഹം എന്ന  പേരിൽ സിന്ധുരം ഇടുന്നതും  താലിചാർത്തുന്നതും   സ്ത്രീകളെ  തളച്ചിടുന്നതിനു  തുല്യമാണൂ."ചാസ്‌റ്റിറ്റി "
എന്നത്  സ്ത്രീകളെ  തളച്ചിടാൻ  തീർത്ത  ചങ്ങലയാണ് . " ഫെമിനിസം "   എന്നത്  കൊണ്ട്  സ്ത്രീകൾ   അടിച്ചമർത്തപെട്ടവരാണ്   എന്ന്  സ്വയം  സമര്ഥിക്കുകെയാണ്  എന്ന  പറയേണ്ടിരിക്കുന്നു . സ്ത്രീ  സ്വാതന്ത്ര്യം  എന്നാൽ  പുരുഷനെ  അടിമയാക്കാനുള്ള  അവകാശമല്ല   മറിച്ചു  പുരുഷനെപ്പോലെ  സ്വാതന്ത്ര്യം  ആയി  ജീവിക്കാനുള്ള   അവകാശമാണ് .  തനിച്ചു യാത്രചെയ്യാനും  സ്വന്തും ഇഷ്ടങ്ങൾക്കു  മേലെ  പറക്കാനുള്ള  സ്ത്രീകളുടെ  ആഗ്രഹമാണ്  "ഫെമിനിസം " എന്നതിലൂടെ  ഒരു  വിഭാഗം  സ്ത്രീകൾ  വാദിച്ചത് .


അടുക്കളയിൽ  തളച്ചിട്ട  സ്ത്രീകൾ അരങ്ങത്തു  വന്നതുമുതൽ  ഇന്ന്  സ്ത്രീകൾ  ശബരിമലയിൽ   പോകണമോ വേണ്ടയോ  എന്ന  തർക്കത്തിൽ  വരെ  എത്തിനിൽക്കുന്നു . "സ്ത്രീകൾ  ഇന്നും  പൂർണമായി  സ്വാതന്ത്രിയും നേടിയോ " ഇനിയും  ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വന്തും  ഇഷ്ടത്തിന്  ജീവിക്കുന്ന  സ്ത്രീകളെ  അഹങ്കാരികൾ  എന്നും  ഫെമിനിസ്റ്റുകൾ  എന്ന് വിളിക്കുന്നത്  എന്തിനു ?.  പലപ്പോഴും  സ്ത്രീകൾ  തന്നെയല്ലേ  സ്ത്രീകളെ  മോശമായി  അവലോകനും  ചെയുന്നത് . പീഡനത്തിന്  ഇരയാകുന്ന  സ്ത്രീയും  ജീവിതസാഹചര്യആം  കൊണ്ട്  വേശ്യായായി  പോയെ  സ്ത്രീകളും ഇവിടെ  സ്ത്രീകളാൽ  തന്നെ ഒറ്റപെടുന്നില്ലേ .നമ്മുടെ  സ്വാതന്ത്രം  നാം തന്നെ ഉണ്ടാക്കിയെടുക്കേണ്ടതാണ് .അത്  ആരുടേയും   കൈയിൽ  നിന്ന്  ഇരന്നുവാങ്ങേണ്ടതല്ല   പകരം  നമ്മൾ  തന്നെ  സൃഷ്‌ടികെണ്ടതല്ലേ .

സ്ത്രീകൾ  അബലകൾ  അല്ല  എന്ന്  തെളിയിക്കുന്നതും  പുരുഷനോളം  തന്നെ കഴിവും  ബുദ്ധിയും  സ്ത്രീകൾക്ക്  ഉണ്ട്  എന്നതിന്  തെളിവുകൾ  തേടി നമ്മൾ   വെസ്റ്റേൺഉം  ഗ്രീക്ക്മിത്തോളജിയും ഒന്നും  തിരയേണ്ട . നമ്മുടെ   ഇതിഹാസങ്ങളായ  "മഹാഭാരതവും  രാമായണവും" നമ്മുക്ക്  കാട്ടിത്തരുന്നു. സ്ത്രീകളും  അഭിമാനവും  ക്ഷമയുടെ  പ്രതിരൂപങ്ങളാണ്  എന്നതിന്  തെളിവാണ്   ദ്രവ്പതിയും  സീതാദേവിയും  ഒക്കെ . കരുത്തിന്റെ  കാര്യത്തിലും  എന്ത് വെല്ലുവിളികളും  നേരിടാനുള്ള  കഴിവ്  സ്‌ത്രീക്ക്  ഉണ്ടെന്ന്  നമ്മുക്ക്  മനസിലാക്കി  തെരന്നതാണ്   വടക്കൻ പാട്ടിലെ  ഉണ്ണിയാർച്ചയും  ജാൻസിഭരിച്ച  റാണി ലക്ഷ്മി ഭായിയും .

ഈ നൂറ്റണ്ടിലും തങ്ങളുടേതായ  വ്യക്തിമുദ്ര  പതിപ്പിച്ച  സ്ത്രീകൾ  നിരവധിയാണ് . ഏതു  മേഖലയും  അനായാസം  കൈകാര്യം  ചെയ്യാൻ  ഉള്ള  പ്രാപ്തി  സ്ത്രീകൾക്ക്  ഉണ്ട് . ഏകാധിപതിയായി  ഭരണഅം  നടത്തിയ  പുരൈടിച്ചി  തലൈവി ജയലളിത  അമ്മയും ഇന്ത്യയുടെ  പ്രഥമ  വനിതാ  മുഖ്യമന്ത്രിയായ ഇന്ദിരാഗാന്ധിയും ഒക്കെ  നമ്മുക്ക്  പ്രജോദനകളാണ് .

ഇനിയും  സ്ത്രീ സ്വാതന്ത്ര്യത്തിനു  വേണ്ടിയുള്ള  ശബ്ദങ്ങൾ   ഉയരട്ടെ .പുരുഷമേധാവിത്തിന്റെ  ചങ്ങലകൾ  ഭേദിക്കട്ടെ . സ്ത്രീകൾ  ഒരു പക്ഷിയെ പോലെ പറക്കട്ടെ  ചിറക്കുകൾ  ഛേദിക്കാൻ  പുരുഷൻ എന്ന വാളിന്  കഴിയാതെ  പോകട്ടെ ....            




Comments

  1. https://nirangalkkuchayampooshumbol.blogspot.ae/2017/07/blog-post.html

    ReplyDelete

Post a Comment

Popular posts from this blog

എന്താണ് സദാചാരം ???

കുരുമുളകും ഏലവും കഴിഞ്ഞാൽ മലയാളിക്ക് പ്രിയം എന്തിനോട് ?