രോഗം വന്നിട്ട് നോക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നയല്ലേ .
നാം അഹങ്കരിക്കുന്ന പണവും സമ്പത്തും സൗന്ദര്യവും ശരീരവും ഒക്കെ ഒരു രോഗം വന്നാൽ തീരാവുന്നേയുള്ളു. എന്നാൽ ചില രോഗങ്ങൾ ജന്മനാ ലഭിക്കും അത്തരത്തിൽ ഒന്നാണ് ഡിസ്‌ലെക്സിയ എന്ന ന്യൂറോബിയോളോജിക്കൽ ഡിസോർഡർ പഠന വൈകല്യം. കുട്ടികളിലാണ് കാണപ്പെടുന്നത്. ജീവിതാവസാനം വരെ നിൽക്കുന്ന ഒന്നാണ് .
പൂർണമായും മാറ്റാൻ കഴിയുന്ന ഒരു ചികിത്സാ രീതി ഇതിൽ ഇല്ല . കുഞ്ഞുനാളുമുതലെ ഇത് ഉണ്ടാക്കും . ഡിസ്‌ലെക്സിയ ഉള്ള കുട്ടി വളർന്നു വലുതായാലും ഈ അസുഖം അവരിൽ കാണും. വായിക്കാനുള്ള ബുദ്ധിമുട്ട് ഇതിലെ ഒരു പ്രധാന കാര്യമാണ്. വാക്കുകളോ അക്ഷരങ്ങളോ വായിക്കാനും പറയാനുമുള്ള ബുദ്ധിമുട്ട് ഇത്തരം കുട്ടികളിൽ കാണും.
കുട്ടിയുടെ ബുദ്ധിശക്തി ആവറേജ് അതിനു മുകളിൽ ഉണ്ടായിട്ട് കൂടി അപ്പ്രോപ്രിയേറ്റ് പഠനം അല്ലാതെ വരുമ്പോൾ ആ കുട്ടിയിൽ ഡിസ്‌ലെക്സിയ ഉണ്ടെന്ന് പറയാം. കൃത്യമായ ചികിത്സ ഇതിനില്ല പകരം നല്ല രീതിയിലുള്ള സൈക്കോളജിക്കൽ സപ്പോർട്ട് നൽക്കുകയാണ് വേണ്ടത്. ഇത് സ്‌കിൽ വികസിക്കാൻ സഹായിക്കും.
ഇതിനെ മൾട്ടി സെൻസറി റമടിയേൽ എഡ്യൂക്കേഷൻ എന്നാണ് പറയുന്നത്. ആത്മവിശ്വാസത്തെ ബാധിക്കും. അവന്റെ മാനസികഅന്തരീക്ഷം പോലെവരും സമൂഹത്തിനോടുള്ള പ്രതിബദ്ധത. ഡിസ്‌ലെക്സിയ ഉള്ള ചില കുട്ടികൾ ബുദ്ധിയിൽ മികച്ചതാരിക്കും അതുകൊണ്ടുതന്നെ സമൂഹത്തിൽ നടക്കുന്ന പലകാര്യങ്ങളെ കുറിച്ചും ബോധവാന്മാരാരിക്കും. ഡിസ്‌ലെക്സിയ ഉള്ള ഒരാൾക്ക്ക് സ്‌പീച് തെറാപ്പി കൊണ്ട് മാറ്റം ഉണ്ടാകില്ല.
അതിനു അക്കാഡമിക് റമടിയേഷൻ റമടിയേഷൻ ആണ് കൊടുക്കേണ്ടത് .ചില കുട്ടികളിൽ സ്പീച് തെറാപ്പി ആവശ്യമായി വന്നേക്കാം. ചിലരിൽ ബിഹേവിയറിൽ തെറാപ്പിയാണ് വേണ്ടത്. ലേർണിംഗ് സ്റ്റെബിലിറ്റി , ഹൈപ്പർ ആക്ടിവിറ്റി ,അറ്റെൻഷൻ ലോസ് തുടങ്ങിയ കാര്യങ്ങൾ പരിമിത പെടുത്താൻ മെഡിക്കൽ സപ്പോർട്ട് വേണ്ടി വരും. ഡിസ്‌ലെക്സിയ മാനേജ്‌മന്റ് എന്നത് പഠന വൈകല്യത്തിന്റെ മാനേജ്‌മന്റ് ഒപ്പം തന്നെ എഡ്യൂക്കേഷണൽ മാനേജ്‌മന്റ് കൂടിയാണ്. ഇതിനു അക്കാഡമിക് ആയിട്ട് കുട്ടിയെ മുന്നോട്ട് കൊണ്ടുവരാനുള്ള റമടിയേൽ എഡ്യൂക്കേഷൻ ആണ് വേണ്ടത്.
കുട്ടികാലത്തെ ഉണ്ടാകുന്ന ഡിസ്‌ലെക്സിയ വലുതാകുമ്പോൾ മാറുന്നില്ല പകരം കുഞ്ഞിലെമുതൽക്കെ അതിനെ മാനേജ് ചെയ്യുന്ന കൊണ്ടുതന്നെ വലുതാകുമ്പോൾ കുട്ടി ഈ രോഗത്തിനെതിരെ പ്രതിരോധം നേടിയിരിക്കും.വായനനെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ജന്മനാ തന്നെ അച്ഛൻ അമ്മ എന്നിവരിൽ നിന്ന് ഹെറിഡിറ്ററി ആയിട്ടാണ് ചിലപ്പോൾ ഡിസ്ലെക്സിലെ ഉണ്ടാകുന്നത് .
വാക്കുകളോ അക്ഷരങ്ങളോ കുട്ടിക്ക് ഏതാണ് എന്ന് അറിയാൻ സാധിക്കും പക്ഷെ വായിക്കാനോ പറയാനോ കഴിയില്ല . ഇതിനു പഠനരീതിയിലും പേരെന്റിങ്ങിലും മാറ്റം വരുത്തുകയാണ് നല്ലത് . ജനിക്കുമ്പോളോ അല്ലെങ്കിൽ ഒരു ബ്ലഡ് ടെസ്റ്റ് വഴിയോ ഈ രോഗം നിർണയിക്കാൻ സാധിക്കില്ല. 3 -4 വയസ്സുതുടങ്ങുമ്പോൾ ചിലപ്പോൾ അറിയാൻ സാധിക്കും. ഓവർകെയറിങ് അല്ലെങ്കിൽ അമിത ശ്രദ്ധ വേണമില്ല പകരം വായിക്കാൻ പ്രയാസമുള്ള വാക്കുകളോ അക്ഷരങ്ങളോ വായിക്കാൻ സഹായിക്കുകയാണ് വേണ്ടത്. ചില കുട്ടികൾക്ക് ചില വിഷയങ്ങളോട് പ്രത്യേക താൽപര്യംകാണും പക്ഷെ അവർക്ക് അത് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല . അത് ഒരുപക്ഷെ ഡിസ്‌ലെക്സിയ കൊണ്ടാകണം എന്നില്ലാ , എന്ന് കരുതി ഡിസ്‌ലെക്സിയ എന്ന രോഗത്തിന് അമിത പ്രാധാന്യം നൽക്കേണ്ട എന്നല്ല , വളരെ ശ്രദ്ധ കൊടുക്കേണ്ട അസുഖം തന്നെയാണ് അത് ഒരു ന്യൂറോബിയോളോജിക്കൽ ഡിസോർഡർ ആയതുകൊണ്ടുതന്നെ . ഇതിന് ആയുർവേദത്തിലോ അലോപ്പതിയിലോ ഒരു കൃത്യമായ ചികിത്സ പറയുന്നില്ല. കുട്ടികളുടെ വീട്ടിൽ നിന്ന് തന്നെ ഇതിന്റെ ആദ്യ പ്രതിവിധി ആരംഭിക്കേണ്ടത് . ആവശ്യമെങ്കിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സഹായം തേടാം. ഡിസ്‌ലെക്സിയ ഉള്ള കുട്ടികളെ സമൂഹത്തിൽ ഒട്ടപെടാതിരിക്കാൻ നമുക്ക് ഡിസ്ലെക്സിലെ എന്ന രോഗത്തെ പെറ്റിയും രോഗാവസ്ഥയെപ്പറ്റിയും സമൂഹത്തെ ബോധവാന്മാരാക്കാം.
Comments
Post a Comment