മലയാളികളുടെ പുരട്ചി തലൈവി നൂറിന്റെ നിറവിൽ.

മലയാളത്തിന്റെ  വിപ്ലവ നായികാ  ആലപ്പുഴയുടെ     കുഞ്ഞമ്മ  നൂറിന്റെ  നിറവിൽ എത്തിനിൽക്കുന്നു .1919 ജൂലൈ  മാസത്തിലെ  തിരുവോണം  നക്ഷത്രത്തിൽ  രാമൻ  പാർവതി  ദമ്പതികളുടെ  മകളായി  ജനിച്ച്.മഹാരാജാസിൽ  നിന്ന്  ബിരുദവും എറണാകുളം  ലോ  കോളേജിൽ  നിന്ന്  നിയമ ബിരുദവും  പൂർത്തീകരിച്ച  ഗൗരിയമ്മയെ  ജേഷ്‌ഠ  സഹോദരൻ  സുകുമാരൻ  ആയിരിന്നു  രാഷ്ടിയത്തിലേക്ക്  കൈപിടിച്ച്  കൊണ്ടുവന്നത്.



 1953 ൽ തിരുവനന്തപുരം  നിയമസഭയിൽ അംഗമായി."കേരം തിങ്ങും കേരള നാട്ടിൽ ഗൗരിയമ്മ  ഭരിക്കട്ടെ" എന്ന മുദ്രവാക്യം  ഒരു കാലത്ത്‌  കേരള രാഷ്ടിയത്തിൽ  ആഞ്ഞടിച്ചിരിന്നു.തമിഴ് നാട്ടിലെ പുരൈടിച്ചി  തലൈവിയെ  പോലെയാണ്  മലയാളികൾക്  ഒരു കാലത്ത്‌  ഗൗരിയമ്മ  എന്ന  വിപ്ലവ  നായികാ.പോലീസ് ലോക്കപ്പിന്റെ  ക്രൂര മർദനം  പോലും  അവരുടെ  രാഷ്ട്രീയ  പാതയിൽ  കറുത്ത കല്ലായി തീർന്നില്ല.ഓരോ  തവണയും  പ്രതിസന്ധികളെ  പ്രസിരിപ്പോടെ  നേരിട്ട്  അവർ  കേരള നിയമസഭയിലെ  അണയാതെ  ദീപമാണ്.പ്രായാധിക്യത്തിലും  ചെങ്കൊടി ഏന്തിയ  ആ കൈകൾ  വിറക്കുന്നില്ല.ഗൗരിയമ്മ  വിപ്ലവ  നായികാ  ഭരിക്കട്ടെ  എന്ന  മുദ്രവാക്യം  അനുയായികൾ  ആർത്തുവിളിച്ചെങ്കിലും  വിശ്വസിച്ച  പ്രസ്ഥാനത്തിൽ നിന്ന്  കടുത്ത തിരിച്ചടി  നേരിടേണ്ടി  വന്നു.  ഇ  എം  എസ്  നമ്പുതിരിപ്പാട്  മന്ത്രിസഭയിലെ  റവന്യു  മന്ത്രി  ആയി  തുടക്കം വൻ ഭൂരിപക്ഷത്തോടെയുള്ള  വിജയം.ഒട്ടേറെ  പ്രത്യേകതയാൽ  ഏറെ  ശ്രദ്ധിക്കപ്പെട്ട  വർഷമായിരുന്നു  അത്.


 ആദ്യ ഭൂസമര ബില് (land  reforms) അവതരിപ്പിച്ചത്  ആ  വർഷമായിരുന്നു.തന്റെ കാരൃർലെയും  ജീവിതത്തിലെയും  തന്നെ  ഏറെ  പ്രധാനപ്പെട്ട  വർഷമായിരുന്നു 1957  സഹപ്രവർത്തകനായ  ടി  വി  തോമസിനെ  വിവാഹം കഴിച്ച  ഗൗരിയമ്മ  കമ്മ്യൂണിസ്റ്റ്  പാർട്ടിയുടെ  സജീവ  സഹപ്രവർത്തകയായിരിന്നു. നിയമസഭയിലും  രാഷ്ടിയ  ജീവിതത്തിലും   50  വർഷത്തെ  അഭ്രപാളികൾ  താണ്ടുമ്പോൾ  പ്രായത്തിന്റെ  ബുദ്‌ധിമുട്ടിലും  പാർട്ടിയിലെ  സാനിധ്യം  അവർ കളഞ്ഞിട്ടില്ല  എന്നതിൽ  നിന്ന്  വ്യക്തമാക്കാം ഗൗരിയമ്മ എന്ന  വിപ്ലവനായികയുടെ ചാതുര്യത.12  തവണ  നിയമസഭാ  ഇലെക്ഷനിൽ വിജയം.6  തവണ  മന്ത്രിപദം ഈ  ഉരുക്കു  വനിതയുടെ  കഴിവ്  തെളിയിക്കുന്നു .തമിഴ്‌നാട്ടിൽ തലൈവി  ജയലളിതയെ  പാടി പുകഴ്ത്തിയ പോലെ  കമ്മ്യൂണിസ്റ്റ്  അനുയായികളും കവി  ബാലചന്ദ്രൻ  ചുള്ളിക്കാടും    " കരയാത്ത  ഗൗരി  തളരാത്ത  ഗൗരി  കലികൊണ്ടാൽ  അവൾ  ഭദ്രകാളി " എന്ന്  അലമുറയിട്ട്  ആർത്തുവിളിച്ചു. 1964  ലെ കമ്മ്യൂണിസ്റ്റ്  പാർട്ടിയുടെ  പിളർപ്പിനെ  തുടർന്ന്  CPI (M) ഗൗരിയമ്മ  എത്തിയപ്പോൾ  ഭർത്താവായ  ടി  വി  തോമസ്  CPI തന്നെ  നിന്നത് അവരുടെ  ബന്ധത്തിലെ  അസ്വാരസത്തിനു  വഴിയൊരുക്കി പിന്നീട്  ഇരുവരും  പിരിയുകെയും ചെയ്‌ത്‌ 


 1994  പാർട്ടി ലംഘനം എന്ന്  പറഞ്ഞു  പുറത്താക്കുകെയും ഗൗരിയമ്മയുടെ  നേതൃത്വത്തിൽ  2001  ൽ  ജനാധിപത്യ  സംരക്ഷണ  സമിതി (jss )നു രൂപം കൊടുക്കുകെയും  ചെയ്‌തു. പിന്നീട് പാർട്ടി  നയങ്ങളോട്  കടുത്ത  അതൃപ്തി  പ്രകടിപ്പിച്ച  ഗൗരിയമ്മ  കോൺഗ്രസിൽ  ചേരുകയും അവിടെ  നിന്ന്  ജെ എസ് എസ്  ലേക്ക് തിരിച്ചുവരുകെയും ചെയ്‌ത്‌.കമ്മ്യൂണിസ്റ്റ്  പാർട്ടി വിട്ട അവർ  21  വർഷത്തിന്  ശേഷം  പാർട്ടിയിലേക്ക്  തിരിച്ചുവരുകെയും  അതിൽ സജീവ സാന്നിധ്യം ആകുകെയും  ചെയ്‌ത്‌. നിരവധി  പ്രസ്ഥാനങ്ങളിൽ  പ്രവർത്തിച്ച ഗൗരിയമ്മ "കേരള കർഷക സംഘം ,കേരള മഹിളാ സംഘം" എന്നിവയുടെ  പ്രസിഡന്റായും  സിപിഐ (എം) ന്റെ സെക്രട്ടേറിയറ്റ് മെമ്പറായിട്ടും  പ്രവർത്തിച്ചിട്ട് ഉണ്ട് .എഴുത്തിലും കഴിവ്  തെളിയിച്ച  ഗൗരിയമ്മ  2011 ൽ അവരുടെ  തന്നെ ആത്മകഥയായ "ആത്മകഥ" ലൂടെ  കേരള  സാഹിത്യ അക്കാദമി  അവാർഡ്  നേടി.പ്രായത്തിന്റെ  അവശതയിലും  അണയാത്ത  ദീപം പോലെ  ഇന്നും  ആ വിപ്ലവ  നായികയുടെ  ശബ്‌ദം സ്ത്രീ വിവേചനത്തിനെതിരെയും  സമൂഹത്തിൽ  സ്ത്രീ  നേരിടുന്ന  പ്രതിഷേധങ്ങൾക്  എതിരെയും  ചെങ്കൊടി ഏന്തിയ കൈകൾ  പ്രവർത്തിക്കുന്നു .


 ഇനി  ഇതു പോലെ ഒരു ഗൗരി വിപ്ലവ നായികാ  മലയാളിക്ക് ഉണ്ടാകുമോ ..


Comments

Popular posts from this blog

എന്താണ് ഫെമിനിസം ???

എന്താണ് സദാചാരം ???

കുരുമുളകും ഏലവും കഴിഞ്ഞാൽ മലയാളിക്ക് പ്രിയം എന്തിനോട് ?