ഗെയിമുകളിൽ പൊലിയുന്ന യുവതലമുറ.



ബാല്യവും  കൗമാരവും  ഓർമകളാൽ  വർണം  നിറച്ച  ഒരു  തലമുറ  ഉണ്ടായിരിന്നു. കഷ്ടപ്പാടിന്റെ  വിങ്ങലിലും  ജീവിത  സായ്നാഹത്തിലും  കൂടപ്പിറപ്പായി  ഈ  ഓർമകൾ  ഉണ്ടായിരിന്നു. എന്നാൽ  ഇന്ന്  കാലഘട്ടത്തിനു  ഒരുപാട്  മാറ്റം വന്നു. മനസുകൾ   അകന്നു  പരസ്‌പരം  സംസാരിക്കാൻ  കഴിയാത്ത  വിധം  ചാറ്റിങ്ങിലും  വെറും   ഫോൺ  കോളിലുമായി  ബന്ധങ്ങൾ.എന്നാൽ  ഇപ്പോൾ  ഗെയിമിങ്  ആണ്  വില്ലൻ. 


ഭീരുക്കൾ  ആണ്  ആത്‍മഹത്യ  ചെയ്യുന്ന  എന്ന്  പറയുന്ന  തലമുറയുണ്ടായിരുന്നു. പക്ഷെ  ഇപ്പോൾ  മരണപോലും  വിനോദമാക്കിയിരിക്കുകയാണ്.  അതിന്റെ  ഉത്തമ   ഉദാഹരണങ്ങളാണ്  " ബ്ലൂ  വൈയിൽ , പോക്കി മോൻ " പോലെയുള്ള  ഗെയിമുകൾ.  ഫിലിപ്പ്  ബുദിക്കിൻ  എന്ന  22  കാരന്റെ  പകയുടെ  പ്രതിരൂപമായിരിന്നു  " ബ്ലൂ  വൈയിലിന്റെ" പിറവി. 


സൈക്കോളജി  വിദ്യാർത്ഥിയായിരിക്കെ  യൂണിവേഴ്സിറ്റിയിൽ  നിന്ന്  പുറത്താക്കപ്പെട്ടു  അതിന്റെ  പ്രതികാരമായിരിന്നു  "ബ്ലൂ  വൈയിൽ". ജീവിക്കാൻ  അർഹതയില്ലാത്തവരാണ്  ആത്മഹത്യ ചെയ്യുക  അവർ  മരിക്കുക  തന്നെ  വേണം  എന്ന്  ഫിലിപ്  പറഞ്ഞു. അതുകൊണ്ടു  തന്നെയാണ്  ബ്ലൂ  വൈയിലിന്റെ  50  ടാസ്‌ക്  പൂർത്തിയാക്കി  സ്വയം  ആത്മഹത്യാ  ചെയ്യുന്നത്. ഇത്തരം  ക്രൂരമായ  ടാസ്ക്കുകൾ  ചെയ്യാൻ  യുവ  തലമുറ  തയ്യാറാക്കുന്നത്  മനസിന്റെ  വാശികൊണ്ടും  അതിനെ  കുറിച്ചുള്ള   ആകാംഷകൊണ്ടുമാണ്. പക്ഷെ  പതുങ്ങിയിരിക്കുന്ന   അപകടത്തെ  ക്കുറിച്ച്  ആരും  തന്നെ  ബോധവാന്മാരല്ല.


 കൗമാരത്തിന്റെ  ചോരത്തിളപ്പിൽ  പ്രായത്തിന്റെ  പക്വത  കുറവിൽ  ഇത്തരം  ഗെയിമുകൾക്ക്  അടിമപ്പെടും  പക്ഷെ  ലഹരി  പിടിപ്പിക്കുന്ന  ഇത്തരം  ഗെയിമുകളിൽ  നിന്ന്  മുക്തിനേടുക  എന്നത്  അപ്പോയെക്കും  നിഷ്‌ഫലമായി  തീരും. 

മറ്റു  കുട്ടികളെ  പോലെ  തന്റെ  മക്കളും  ഒരുകുറവും  അറിയാതെ  വളരണം  എന്ന്  എല്ലാ  രക്ഷകർത്താക്കളും  ആഗ്രഹിക്കും  അതിനായി  അവർ  സ്മാർട്ട്  ഫോൺ , ലാപ്‌ടോപ്  ഒപ്പം  തന്നെ  ലോകം  തന്നെ വിരൽത്തുമ്പിൽ  ലഭിക്കുന്ന  ഇന്റർനെറ്റ്  കണക്ഷൻ  എടുത്തു  കൊടുക്കും  പിന്നീട്  എല്ലാം  ശുഭമായി  കലാശിക്കും എന്ന്  കരുതും.


 പക്ഷെ  പ്രശ്‍നങ്ങളുടെ  തുടക്കം  അവിടെ  നിന്ന്  ആരംഭിക്കുകയാണ്  എന്ന്  പല  മാതാപിതാക്കളും  അറിയാതെ  പോകുന്നു. തങ്ങളുടെ  മക്കൾ  എങ്ങനെ  അത്  വിനിയോഗിക്കും  എന്ന്  ശ്രദ്ധിക്കുന്നില്ല.പിന്നീട്  ഇന്റർനെറ്റ്  സോഷ്യൽ  നെറ്റ്‌വർക്ക്  തുടങ്ങിയവയെ  പഴിക്കും. പക്ഷെ  ഇതിനു  മാറ്റം  വരണം. ഏതു  രീതിയിൽ ഉപയോഗിക്കാം ഇതിൽ  പതുങ്ങിയിരിക്കുന്ന  അപകടത്തെ  ക്കുറിച്ച്  സമൂഹത്തിലെ  രക്ഷാകർത്താക്കളെയും  കുട്ടികളെയും  ഒരുപോലെ  ബോധവത്‌കരണം  നടത്തുക. 

നമ്മൾ  എന്നും  പാശ്ചാത്യ  ജീവിതം  ശീലിക്കാൻ  ശ്രമിക്കുന്നവരും അവരെ  നോക്കികാണുന്നവരുമാണ്  അമേരിക്ക  പോലെ  ഒരു  രാജ്യത്ത്  വാഹനാപകടങ്ങൾ  വർദ്ധിക്കുന്നതിന്  പിന്നിൽ  "പോക്കി  മോൻ" പോലെ  ഒരു  ഗെയിം  ആന്നെന്നു  മനസ്സിലാക്കിയ  ഭരണകൂടം  അവിടെ  അത്  നിരോധിച്ചു. എന്നിട്ട്  എന്തുകൊണ്ടാണ്  ഇത്രയധികം  ജീവൻ  കവർന്ന  " ബ്ലൂ  വൈയിൽ " പോലെ  ഒരു  ഗെയിമിനെതിരെ  നടപടി  സ്വീകരിക്കാൻ   കഴിയാതെ  പോയത്. സെർവർ  നിന്ന്  റിമൂവ്  ചെയ്യാൻ  പെറ്റാത്ത  ഈ  ഗെയിമിൽ  പതിയിരിക്കുന്ന  അപകടത്തെ ക്കുറിച്ച്  പറഞ്ഞിട്ടും  എന്തെ  പുതിയ   തലമുറ  ഇതിനു  പിന്നാലെ  പായുന്നത്. ഇത്രയധികം  സൈക്കോളജിപരമായി  തകർച്ചയുള്ളവർ  നമ്മുടെ  സമൂഹത്തിൽ  ഉണ്ടോ.

Comments

Popular posts from this blog

എന്താണ് ഫെമിനിസം ???

എന്താണ് സദാചാരം ???

കുരുമുളകും ഏലവും കഴിഞ്ഞാൽ മലയാളിക്ക് പ്രിയം എന്തിനോട് ?