ബാല്യത്തിന്റെ നിറമങ്ങിയ ഓർമ്മകൾ .



കിന്നരി  പല്ലുകൾ   കാട്ടി ചിരിച്ച  കൊഞ്ചി  സംസാരിച്ചുകൊണ്ടു  കുസൃതികൾ  കാട്ടുന്ന   ഒരു  ബാല്യമുണ്ടാരുന്നു .അച്ഛന്റെ  കൈവിരൽ  പിടിച്ച  പിച്ചവെച്ചു  നടന്ന  കാലം .  അന്നും  എന്നും നിറം  ഉള്ള  ഓർമ്മകൾ  ആണെന്ന്  പറയാം .  കുരുത്തക്കേടിൽ  നിന്നും  നേടിയെടുത്ത  അനുഭവങ്ങൾ .


എത്രെ  കാലം  കഴിഞ്ഞാലും  ബാല്യആം  എന്നത്  ഒരു  വികാരം  തന്നെയാണ് . കൗമാരവും  യവ്വനവും  ഒന്നും  ബാല്യത്തിന്‌  പകരം  വെക്കാനാവില്ല . എല്ലാവരുടെയും  ഓർമയിൽ  ഒരു  നൊമ്പരമായി   നിൽക്കുന്നതാണ്  ബാല്യ ആം .

കൗമാരവും കടന്ന്  യവ്വനത്തിൽ  എത്തി  നിൽക്കുമ്പോഴും  ബാല്യകാല  ഓർമ്മകൾ  ഒരു  നൊമ്പരമായി  ഓർമയിൽ  നിറയുന്നു . ഇനിയും  തിരിച്ച  കിട്ടാത്ത  ആ  നിമിഷങ്ങൾ .  ജീവിതത്തിൽ  ഓർത്തുവെക്കാവുന്ന  നല്ല  നിമിഷങ്ങൾ   ബാല്യത്തിന്റെ     ആയിരിന്നു . ഇനി എത്രെ കാലം കഴിഞ്ഞാലും  അത്  ഓർമയിൽ  മാത്രം  ഒതുങ്ങും . ബാല്യആം  എന്ന  അനുഭവത്തിലൂടെ   കടന്നു  പോയ്ക്കഴിയുമ്പോൾ  മാത്രമേ  അറിയൂ  നമ്മൾ നഷ്ടപ്പെടുത്തിയ  ആ  മനോഹര  ദിനങ്ങളെ  കുറിച്ച .  

ഇന്നും കുഞ്ഞു ഉടുപ്പുകളും പാവകളും കാണുമ്പോളും  മനസ്സ് വല്ലാത്തൊന്ന്  തേങ്ങും  അറിയാതെ  കണ്ണുകൾ  നിറയും  ഇനിയും  തിരിച്ച  കിട്ടാത്ത  ആ  ദിനങ്ങൾ  ഓർത്തു .


ബാല്യ  എന്ന  വികാരവും  അനുഭവവും  ഇനിയും  ഒളിമങ്ങാതെ  ഓർമയിൽ  നിറയട്ടെ ......

Comments

Popular posts from this blog

എന്താണ് സദാചാരം ???

എന്താണ് ഫെമിനിസം ???

The Life and Loves of a She Devil (Book Review)