പോകാം നമുക്ക് ചരിത്രം ഉറങ്ങുന്ന അനന്തപുരിയെ 5 സ്ഥലങ്ങളെ തേടി.
പാരമ്പര്യവും വൈവിധ്യമാർന്ന സംസ്‌കാരവും കൊണ്ട് അനുഗ്രഹീതരാണ് ഓരോ ഭാരതീയനും. 1947 ഓഗസ്റ്റ് 15 ഭാരതത്തിന്റെ മക്കൾ നെഞ്ചോടു ചേർത്ത നിമിഷം. ചരിത്രം ഉറങ്ങാത്ത രാത്രിയ്ക്ക് സാക്ഷ്യം വഹിച്ച പുലർവേള.ചരിത്രത്തിന്റെ തുടിപ്പുകൾ അവിടെ അവസാനിച്ചില്ല , ആവർത്തിച്ച് കൊണ്ടേയിരുന്നു. 1956 നവംബർ 1 ഓരോ കേരളീയനും ദൈവത്തിന്റെ സ്വന്തം നാട് ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.
സംസ്‌കാരവും ഗ്രാമീണ തനിമയും പാരമ്പര്യവും കൊണ്ട് അനുഗ്രഹീതമായ സംസ്ഥാനം. വികസനത്തിലും വിജയത്തിലും അണയാത്ത തീ നാളം. ചരിത്രത്തിന്റെ സഞ്ചാരപാതയിൽ ഒരുപാട് ഇലകൾ അടർന്നു വീണു അവ പിന്നീട് ചരിത്രമാവർത്തിച്ച ഏടുകളായി.തെക്കൻ കേരളത്തിലും ഈ മാറ്റൊലി ആഞ്ഞടിച്ചു. പത്മനാഭന്റെ മണ്ണ് പിറന്നു അതെ അനന്തപുരി പിറന്നു. അനന്തൻ കാട്ടിൽ നിന്നും അതിവേഗത്തിൽ അനന്തപുരി പിറന്നു തിരുവനന്തപുരം എന്നും ട്രിവാൻഡറും എന്നും പത്മനാഭന്റെ മണ്ണ് എന്ന് വിളിക്കുന്ന അനന്തപുരി.
1957 ആയിരിന്നു ആ ചരിത്ര നിമിഷത്തിന്റെ ജനനം. വൈകി ജനിച്ച കുട്ടിയാണ് തിരുവനന്തപുരം എന്ന് കരുതരുത്, അറിഞ്ഞോളു, പത്മനാഭന്റെ മണ്ണിന്റെ ചരിത്രം 10 നൂറ്റാണ്ടിൽ (10 century AD) തുടങ്ങുന്നു. പഴങ്കഥകളിലും , വാമൊഴിയിലും , നാടോടി കഥകളിലൂടെയും അറിഞ്ഞ ചരിത്രം അതിന്റെ വേരുകളുടെ അസ്ഥിത്വം ഇന്നും അന്യമാണ്. ഒരു മായാലോകം എന്ന് തോന്നിക്ക വിധം ആവേശവും ആകാംക്ഷയും സിരയിൽ ലഹരി നിറക്കുന്നതുമാണ് അനന്തപുരിയുടെ ചരിത്രം. കലയുടെയും കഥയുടെയും സംസ്‌കാരത്തിന്റെയും ഉള്ളറയാണ് തലസ്ഥാന നഗരി അഥവാ ഭരണസിരാകേന്ദ്രം.
വ്യത്യസ്ഥമായ കലകൾ കൊണ്ടും വിപുലമായ സംസ്‌കാരംകൊണ്ടും അനുഗ്രഹീതമാണ് ഓരോ തിരുവനന്തപുരക്കാരനും. അറിവിനും അക്ഷരത്തിനും ചരിത്രത്തോളം തന്നെ പഴക്കം ഉണ്ടെങ്കിൽ വിദ്യാഭ്യാസത്തിൻറെ കാര്യത്തിലും എങ്ങനെ ചരിത്രം ആവർത്തിക്കാതിരിക്കും. അത് കൊണ്ട് തന്നെ 1937 ൽ തിരുവനന്തപുരത്തിന്റെ നെഞ്ചിൽ കേരള സർവകലാശാല നിലവിൽ വന്നു. ഇത്രയധികം ചരിത്രരേഖകൾ കൈമുതലാക്കിയ അനന്തപുരി ഇന്ന് വാർദ്ധക്യത്തിന്റെ ചുളിവുകൾ വീണ മുത്തശ്ശിയല്ല പകരം വികസനവും വിജയവും കൈമുതലാക്കിയ ഋതുമതിയാണ്.
വിജയത്തിന്റെ കൊടുമുടികൾ കീഴടക്കിയ പത്മനാഭന്റെ മണ്ണ് തന്റെ നെഞ്ചിൽ തലചായ്ക്കാൻ വരുന്ന സഞ്ചാരികളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്നു. "ടൂറിസം " എന്ന വികസിത മേഖലയിലൂടെ സഞ്ചാരികൾക്കു മുന്നിൽ പ്രതീക്ഷയുടെ ജാലകം തുറന്നിടുകയാണ് അനന്തപുരി. കലയുടെയും സംസ്‌കാരത്തിന്റെയും നഷ്ടപെടാത്ത ഗ്രാമീണ ജീവിതങ്ങളെയും നമുക്ക് ഇവിടെ അറിയാൻ കഴിയും. വികസിതവത്കരണത്തിന്റെ പിറകെ ഓടിയാലും കൈവിടാത്ത മഹത്തര പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്നുണ്ട്. ഞാൻ ഒരു യാത്രയിലാണ് അനന്തപുരി തേടിയുള്ള യാത്ര ചരിത്രത്തിന്റെ വേരുകളെ തേടി പോകുന്ന എന്നിലേക്ക് മനസ്സ് അറിയാതെ മന്ത്രിച്ചു "പത്മനാഭ സ്വാമി ക്ഷേത്രം , വേളികായൽ , ആറ്റുകാൽ ദേവി ക്ഷേത്രം, നേപ്പിയർ മ്യൂസിയം, കോവളം.
കേരളീയ തനിമയിലും ദ്രാവിഡിയൻ ശൈലിയിലും നിർമിക്കപ്പെട്ട ക്ഷേത്രം അതാണ് " പത്മനാഭ സ്വാമി ക്ഷേത്രം" മന്ത്രങ്ങൾ സ്‌പുരിക്കുന്ന അകത്തളവും ശംഖൊലിയുടെ നാദവും കടലിരമ്പവും പത്മനാഭന്റെ മണ്ണിലെ കാറ്റും പറഞ്ഞറിയുന്നതിനപ്പുറം അനുഭവിച്ച അറിയുന്ന സത്യമാണ്.
കായൽ സംസ്‌കാരത്തിൽ നാടകീയ മുഹൂർത്തങ്ങൾ തീർത്ത വിനോദത്തിന്റെ ജാലകം തുറന്ന് തരുന്ന " വേളി " സാഹസികത നിറഞ്ഞ ബോട്ടിങ്ങിനു ഒപ്പം കായലോര ഭക്ഷണവും ആസ്വദിച്ചു കാണാം വേളി.
മനസിൽ മന്ത്രങ്ങൾ ഉരുവിട്ട് പ്രാത്ഥനയോടെ കണ്ടു മടങ്ങാം ആറ്റുകാൽ അമ്മയെ. പൊങ്കാല എന്ന മഹാ സംഗമത്തിലൂടെ ചരിത്രത്തിൽ ഇടം നേടിയ സ്ത്രീകളുടെ ശബരിമല തിരുവനന്തപുരത്തിന്റെ മറ്റൊരു ആകർഷണമാണ്.
കലയും സംസ്‌കാരവും ഒരുമിച്ചു ലയിച്ച സ്ഥലം അതിനെ ഒറ്റ വാക്കേയുള്ളൂ നേപ്പിയർ മ്യൂസിയം. ജോലികഴിഞ്ഞു അല്പം വിശ്രമിക്കാനും,നഗരത്തിന്റെ തിരക്കിൽ നിന്ന് ഒഴിഞ്ഞു ഏകാന്തത ഇഷ്ടപ്പെടുന്നവർക്ക് അവസാന വാക്ക് "നേപ്പിയർ മ്യൂസിയം ". ചരിത്ര ശേഷിപ്പുകൾ ഒപ്പം വന്യ ജീവിസങ്കേതവും , കുട്ടികൾക്കായി വിശാലമായ കളിസ്ഥലങ്ങളും,വർണംനിറച്ച ഉദ്യാനവും ഇവിടത്തെ മുഖ്യ ആകർഷണങ്ങൾ ആണ്.
അറബിക്കടലിനു തിലക കുറി ചാർത്തി ആഡംബരത്തിന്റെയും വിനോദത്തിന്റെയും അവസാന വാക്ക്. മഹാറാണി സേതു ലക്ഷ്മി ഭായിയുടെ "ഹാളിസിയോൺ കാസ്റ്റിൽ " എന്ന ബീച്ച് റിസോർട്ടിലൂടെയാണ് കോവളത്തിന്റെ ചരിത്രം തുടങ്ങുന്നത്. കടലിനെ ആശ്രയിച്ച കോവളത്തിന്റെ മക്കൾക്ക് 1930 കളുടെ തുടക്കത്തിലാണ് ടൂറിസം എന്ന സാധ്യത തുറന്നു കിട്ടുന്നത്. കടലോര കാഴ്ച്ചകൾക്കപ്പുറം രുചിയുടെ മാസ്മരിക ലോകത്തെക്ക് കൂട്ടി കൊണ്ടുപോകുന്ന ആനന്ദിന്റെ ലഹരിയാണ് കോവളം നമുക്ക് മുന്നിൽ തുറന്നിടുന്നത്.
ഈ സ്ഥലങ്ങളിൽ അവസാനിക്കുന്നതല്ല അനന്തപുരിയുടെ മായാലോകം. ചരിത്രത്തിന്റെ ഏടുകളിൽ ഇനിയും അനന്തപുരി നിറയും.അറിയാം നമുക്ക് യാത്രകളിലൂടെ അനന്തപുരിയെയും പത്മനാഭന്റെ മണ്ണിനെയും .
" ആത്മാവിനെ തേടുക, അറിയൂ സംസ്‌കാരത്തെ യാത്രകളിലൂടെ "
picture courtesy: google online.
Comments
Post a Comment