അകലങ്ങളിലെ പ്രിയപെട്ടവരെ അരികിൽ എത്തിക്കുന്നു.
ലോകം എന്നും പുരോഗതിയുടെ പാതയിലാണ് മണിക്കൂറുകൾ മിനിറ്റുകളാക്കി മുന്നേറുന്ന ജനതയാണ് ഇന്ന്. ടെക്‌നോളജി ജീവിതത്തിന്റെ തന്നെ ദിനചര്യ ആയി മാറിയിരിക്കുന്ന ഈ നുറ്റാണ്ടിൽ ആരാണ് മാറ്റം ആഗ്രഹിക്കാത്തത്. മാറ്റത്തിന് തുടക്കം കുറിച്ച് കൊണ്ട് എന്നും ഉപഭോക്താക്കളെ ഞെട്ടിച്ചട്ടുള്ള ഗൂഗിൾ ആധുനിക ടെക്‌നോളജിയിൽ പുത്തൻ വീഡിയോ കോളിങ് ആപ് "ഗൂഗിൾ ഡ്യൂ" (google duo) അവതരിപ്പിച്ചിരിക്കുകയാണ്.
720 ഹൈ ഡെഫിനിഷൻ (HD) മികവോടു കൂടിയ വീഡിയോ കോളിങ് ആണ് "ഗൂഗിൾ ഡ്യൂ" മുന്നോട്ട് വെക്കുന്നത്. 18 മെയ് 2016 ലാണ് ഗൂഗിൾ ഡെവലപ്പർ കോൺഫെറൻസ് ഈ ആപ്പ് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്.ബ്രസീൽ ലാണ് ആദ്യമായിട്ട് ഇത് അവതരിപ്പിച്ചത്.ലോകത്തിന്റെ നാനാ ഭാഗത്ത് എത്തി തുടങ്ങിയത് ഓഗസ്റ്റ് 2016 ലാണ്. ആൻഡ്രോയിഡ് ഫോണുകളിലും ഒപ്പം തന്നെ ഐ ഓ എസ് (ios) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ലഭ്യമാണ് ഈ ആപ്. ഹൈയെസ്റ്റ ക്വാളിറ്റിയിൽ ലോ ബാൻഡ് വിഡ്ത്തിൽ ഉപയോഗിക്കാം എന്നത് ഇതിന്റെ മറ്റൊരു പ്രതേകതയാണ്.
മരുഭൂമിയിൽ നിന്നും ഒപ്പം തന്നെ ലോകത്തിന്റെ ഏതു ഭാഗത്ത് നിന്നും കണ്ടുകൊണ്ട് സംസാരിക്കാൻ (video calling) ക്ലാരിറ്റിയൊടും ക്വാളിറ്റിയോടും കൂടി പെറ്റുമെന്നത് ഇതിന്റെ മറ്റൊരു പ്രതേക്യതായാണ്. കോൺടാക്ട്സിൽ ഉള്ളവരുമായി മാത്രം വീഡിയോ കോളിങ് പറ്റുന്ന ഈ ആപ്-ൽ വീഡിയോ കോളിങ് വരുമ്പോൾ തന്നെ വിളിക്കുന്ന ആളിന്റെ ലൈവ് പ്രിവ്യു അറിയാൻ സാധിക്കും. അത് കൊണ്ട് തന്നെ ഇത് വളരെ സുരക്ഷിതമാണ്.
" ഗൂഗിൾ ഡ്യൂ" എന്ന മൊബൈൽ ആപ് ഓട്ടോമാറ്റിക്കലി വൈഫൈ യിലോ സെല്ലുലാർ നെറ്റ് വർക്കിലോ കണക്‌ട് ചെയ്യപ്പെടുന്നതാണ്. ആൻഡ്രോയിഡിലെ "ക്‌നോക്ക് -ക്‌നോക്ക് " ഫീച്ചർ ലഭ്യമാണ്. ഗൂഗിൾ പ്ലെയ്‌സ് ലിസ്റ്റ് ഓഫ് ഫ്രീ ആപ്‌സിൽ വെറും രണ്ട് ദിവസം കൊണ്ട് സ്ഥാനം ഉറപ്പിച്ച ഗൂഗിൾ ഡ്യൂ ഒരു മാസത്തിനുള്ളിൽ തന്നെ 127 സ്ഥാനം നേടിക്കഴിഞ്ഞിരിന്നു.മാറ്റത്തി ന്റെ പുത്തൻ വാതിൽ തുറന്ന ഗൂഗിൾ ഡ്യൂ ഇന്നും അതിന്റെ വിജയ പാത കീഴടക്കി മുന്നേറുന്നു.
picture courtesy: google online.
picture courtesy: google online.
Comments
Post a Comment