കർണാടിക് സംഗീതത്തിലെ വിസ്‌മയം.

കർണാടിക്  സംഗീതത്തിലെ  വിസ്‌മയം. 


ചരിത്രത്തോളം  തന്നെ  പഴക്കം  ഉണ്ട്  "കർണാടിക്  മ്യൂസിക് " എന്ന  സംഗീത ലഹരിക്ക്. പഴക്കം  കൂടും തോറും വീഞ്ഞിന്  മാധുര്യവും  വീര്യവും  കൂടും. അതുപോലെ തന്നെയാണ്  സംഗീതം  എന്ന  ആഴക്കടൽ. സംഗീതം  എന്ന  സാഗരത്തെ  പെറ്റി  ചിന്തിക്കുമ്പോൾ  മനസ്സിൽ  മിന്നിമറയുന്ന  വാചകമാണ് " ഹേർഡ് മെലഡീസ്  ആർ  ബ്യൂട്ടിഫുൾ  ദോസ്  അൺഹെർഡ്‌  മെലഡീസ്   ആർ  മോസ്റ്റ്  ബ്യൂട്ടിഫുൾ " ഈ  ചൊല്ലിൽ  പതിരില്ല എന്ന്  പറയാൻ  ആകില്ല.  5  നൂറ്റാണ്ടിൽ  ആകണം  കർണാടിക്  സംഗീതത്തിന്റെ  പിറവി. കൃത്യമായി  ചരിത്ര  രേഖകളില്ലാതെ  സംഗീത സാമ്രാജ്യത്തിന്റെ  തുടക്കും. ഭരതന്റെ  "നാട്യ ശാസ്ത്ര" ത്തോളം  പഴക്കം  ഉണ്ട് .എന്നാൽ കർണാടിക്  സംഗീതത്തിന്റെ  പിറവി പറയുമ്പ്പോൾ  ശ്രീ പുരുദ്ധര ദാസരു,ശ്രീ  ത്യാഗരാജർ , ശ്രീ  ശ്യാമ ശാസ്‌ത്രി  എന്നിവരെ  പെറ്റി  പറയേണ്ടി വരും. 


  എന്നാൽ  20  നൂറ്റാണ്ടിലെ  കർണാടിക്  സംഗീതത്തിലെ  പെൺ  കരുത്തുകൾ  തേടി പോകുമ്പോൾ  ചെന്നെത്തുന്ന  3  സ്‌ത്രീ  രത്‌നങ്ങളിലാണ്  വിദൂഷി  എം  എസ്  സുബലക്ഷ്‌മി, എം  എൽ  വസന്തകുമാരി  ആൻഡ്  ഡി കെ  പട്ടമ്മാൾ. " നെറ്റിങ് ഗേൾ  ഓഫ്  കർണാടിക്  മ്യൂസിക് " അതാണ്  എം  എസ്  സുബലക്ഷ്‌മി. കടുത്ത  ആരാധനയും  സംഗീത താൽപര്യവും  കൊണ്ട്  എം എസ്  സുബലക്ഷ്മി  എന്ന  സംഗീതജ്ഞ  പാറശ്ശാല  പൊന്നമ്മാളിന്റെ  മനസ്സിൽ  സംഗീതം  എന്ന  അധിനിവേശം  ഉണർത്തി.1924  ൽ  പാറശാലയിൽ  ജനിച്ചു. സംസ്‌കൃതത്തിലും   സംഗീതത്തിലും  അതി നിപുണ ആയിരുന്ന പൊന്നമ്മൾക്  സംഗീതമായിരുന്നു  വിധി  അതുകൊണ്ടാകാം  പദ്‌മശ്രീ  എന്ന  ബഹുമതിയിൽ  92 -ആം  വയസ്സിലും  നിറഞ്ഞു  നിൽക്കാൻ . 


 ആദ്യ  ഗുരു  പരമു പിള്ളയിൽ  നിന്ന്  ആദ്യാക്ഷരം  കുറിച്ച  പൊന്നമ്മാൾ  പിന്നീട്  രാമസ്വാമിയുടെ  കീഴിൽ  ശിഷ്യത്വം  സ്വീകരിച്ചു. വൈദ്യനാഥ അയ്യരുടെ  കീഴിലെ  പരിശീലനം  ഇങ്ങനെ  ഏറെ  പ്രതിഭാശാലികളായ  അധ്യാപകരാൽ  സംഗീത  ലോകം  നിറഞ്ഞ  ജീവിതമായിരുന്നു   ശ്രീ  പാറശ്ശാല  പൊന്നമ്മാളിന്റെത്. ഹരികേശനല്ലൂർ  ഭാഗവതരുടെ  നിർബന്ധത്താൽ  പൊന്നമ്മാളിനെ  അച്ഛൻ  സ്വാതി തിരുനാൾ  സംഗീത  അക്കാദമിയിൽ ചേർത്തു. 1940  കളുടെ  തുടക്കത്തിൽ  ആയിരിന്നു സ്വാതി തിരുനാൾ   സംഗീത  അക്കാദമിയുടെ  തുടക്കം.

 സംഗീതാ  അക്കാദമിയിലെ  ആദ്യ  വനിതാ വിദ്യാർത്ഥിയായിരുന്നു  മിസ്  പൊന്നമ്മാൾ.അക്കാഡമിയിലെ  3  വർഷത്തെ  ഗായികാ  കോഴ്‌സ്ന്, 1942 -ൽ  സംഗീതാ  അക്കാഡമിയിൽ  നിന്ന്  ഡിസ്റ്റിൻക്ഷനോടെ   കോഴ്‌സ്  പൂർത്തിയാക്കി ഇറങ്ങിയ  ആദ്യ  വിദ്യാർത്ഥിനി  ആയി  അങ്ങനെ   പാറശ്ശാല  പൊന്നമ്മാൾ. സംഗീതാ  അക്കാഡമിയിൽ  നിന്ന്  "ഗാനഭൂഷൺ" നേടുന്ന  ആദ്യ  വിദ്യാർത്ഥിനി  ആയി. തന്റെ  18 -മത്  വയസ്സിൽ  കോട്ടൺ ഹിൽ ഗേൾസ്  സ്‌കൂളിൽ  അധ്യാപികയായി  സേവനമാരംഭിച്ചു. പിന്നീട്  1952 -ൽ  സ്വാതി  തിരുനാൾ  മ്യൂസിക്  അക്കാഡമിയിൽ  അധ്യാപികയായി  അങ്ങനെ  അക്കാദമിയിലെ  ആദ്യ  അധ്യാപികാ  എന്ന പദവി  ലഭിച്ചു. 


1970  കളുടെ തുടക്കത്തിൽ  "ആർ എൽ വി  കോളേജ് ഓഫ്  മ്യൂസിക് ആൻഡ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഫൈൻ  ആർട്സിൽ  പ്രിൻസിപ്പലായി  ചുമതലയേറ്റു.1980  ൽ  അവസാനിച്ച  ഔദ്യോഗിക  ജീവിതത്തിനു  ശേഷം  ഓൾ ഇന്ത്യ  റേഡിയോ യിൽ  ഗായിക ആയിമാറി.  നീണ്ട  50  വർഷം  കൊണ്ട് " എ "  ഗ്രേഡ്  ഗായികാ  എന്ന  അംഗീകാരത്തിന്  അർഹയായി. കർണാടിക്  ലോകത്തെ  മികച്ച  ശബ്‌ദത്തിൽ  "ഗുരുവായൂർ  പുരേശാ  സുപ്രഭാതം , തൃശ്ശിവ  പുരേശാ  സുപ്രഭാതം, ഉത്സവ  പ്രബന്ധം, നവരാത്രി  കൃതി ,മീനാംബിക  സ്‌ത്രോത്രം " തുടങ്ങിയവയും  ഒപ്പം  തന്നെ  ഇരയമ്മൻ  തമ്പിയുടെ  ഗാനോഉപഹാരങ്ങളും ,കെ സി  കേശവ  പിള്ളയുടെ  സംഗീത ഗാനങ്ങൾക്കും  സ്വരമാധുരി പകർന്നു. 1976  ൽ  നാടക  അക്കാദമി അവാർഡ്  നേടി . 


1996  ൽ  കുമാരി കാർത്തിക തിരുനാൾ  തമ്പുരാട്ടി  ഗായകരത്‌നം  നൽകി  ആദരിച്ചു.177  -മത്  നവരാത്രി  ഉത്സവത്തിനു  2006  ൽ  ആദ്യമായി  പാടി.  2008  ൽ" ആചാര്യ  കലാഭാരതി  അവാർഡ്". 
" സ്‌റ്റേറ്റ്  അക്കാദമി  അവാർഡ് " 2010  ൽ  സ്വാതി  പുരസ്‌കാരം  ,ഗുരുവായൂരപ്പൻ   ചെന്നൈ പുരസ്‌കാരം , തുടങ്ങി  ഒട്ടനവധി  പുരസ്‌കാരങ്ങൾ  പാറശ്ശാല  പൊന്നമ്മാളിനെ  തേടി എത്തി. പ്രായാധിക്യത്തിന്റെ  ബുദ്ധിമുട്ടുകൾ  കൊണ്ട്  ഇന്ത്യയിലും  വിദേശത്തുമായി  നടത്തുന്ന  സംഗീത  പരിപാടികൾ  നിർത്തിയെങ്കിലും  92  വയസ്സിൽ  പ്രായത്തെ  വെല്ലുന്ന  ചുറുചുറുക്കോടെ ടെലിവിഷൻ  റേഡിയോ  രംഗങ്ങളിൽ  നിറഞ്ഞു  നിൽക്കുന്നു  പാറശ്ശാല  പൊന്നമ്മാൾ  എന്ന  കർണാടിക്  സംഗീതത്തിന്റെ  അതികായ പ്രതിഭ. 

സംഗീതത്തിൽ  ജീവിച്ചു  അതിൽ  അലിഞ്ഞു  ചേർന്ന  നാദ ധ്വനിക്ക്  2017 ൽ  രാജ്യം  പദ്‌മശ്രീ  നൽകി  ആദരിച്ചു  ഇതിൽ  നിന്നെല്ലാം  ഒളിഞ്ഞും  തെളിഞ്ഞും  നമുക്ക്  കാണാൻ  സാധിക്കും  ഈ പ്രതിഭാശാലിയെ. ഇനിയും  ഈ  സ്വരമാധുരി  കർണ്ണങ്ങളെ  സംഗീതത്തിൽ  ലയിപ്പിക്കട്ടെ.



Comments

Popular posts from this blog

എന്താണ് സദാചാരം ???

എന്താണ് ഫെമിനിസം ???

The Life and Loves of a She Devil (Book Review)