മലയാളികളുടെ മനസ്സ് കീഴടക്കിയ മൂന്നാറിന്റെ പുലി കുട്ടി.

വിവാദങ്ങളിൽ  ജീവിച്ച  വിവാദങ്ങളുടെ  തോഴൻ  യുവ ഹൃദയങ്ങൾ  കീഴടക്കിയ  പുലി കുട്ടി,ഏറെ  വിശേഷണങ്ങൾ ചാർത്തി  കൊടുത്തു  മലയാളികൾ  ശ്രീ റാം വെങ്കിട്ട രാമൻ എന്ന  മൂന്നാർ  സബ്‌കളക്ടർ  ആയിരുന്ന യുവ ഡോക്ടർക്ക് .സാമൂഹ്യ  സേവനം  ഏറെ  ഇഷ്ടപ്പെട്ടിരുന്ന  ശ്രീറാം ഡോക്ടറായിട്  കരിയർ  ആരംഭിക്കുകയും  പിന്നീട് സമൂഹത്തിലെ  താഴെ  തട്ടിലുള്ള ആളുകളുടെ  പ്രശ്‌നം പരിഹരിക്കാൻ  ഇതിനു  അപ്പുറം പോകണം  അതിനു  നല്ലത്  സിവിൽ  സർവ്വീസ്  എന്ന് മനസിലാക്കിയ  ശ്രീറാം  തന്റെ  ഉന്നത  ജോലി ഉപേക്ഷിച്ച സിവിൽ സർവ്വീസ്  എന്ന സ്വപ്‍നതിന്നു  പിന്നാലെ  പോയത്. തിരുവനന്തപുരം  മെഡിക്കൽ കോളേജിൽ  നിന്ന് MBBS ഒപ്പം തന്നെ MD  യും  എസ് സി ബി മെഡിക്കൽ കോളേജ് കട്ടക്ക്  പഠനത്തിന്  ശേഷം  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ  സേവനം  ആരംഭിച്ചു.


ഐ എ എസ്  എന്ന സ്വപ്‍ന സാക്ഷാത്കാരത്തിന്  വേണ്ടി  തിരുവനന്തപുരം  സിവിൽ സർവ്വീസ്  അക്കാഡമിയിൽ  നിന്ന് കോച്ചിങ്  പൂർത്തിയാക്കിയ  ശേഷം ഭാരത്  ഭവൻ വിദ്യ മന്ദിർ ഗിരിനഗറിൽ  നിന്ന് 2012 UPSC  പരീക്ഷയിൽ  2 റാങ്ക് നേടി  ദേവികുളം സബ്‌കളക്ടർ ആയി സേവനം  ആരംഭിച്ചു.2014  ഐ എ എസ് ബാച്ചിൽ  കേരളാ  കേഡറിൽ ജോലി നേടി  യങ് എലൈറ്റ് ഐ എ എസ് ക്ലബ്ബിൽ എത്തി.ഹീറോയിക്  നിലപാടിലൂടെ  വിവാദങ്ങളുടെ  നായകനായി."ഫോക്  ഹീറോ ഓഫ്  ഇറാ " എന്നും അദ്ദേഹത്തെ  ആളുകൾ  വിശേഷിപ്പിച്ചു. 


ശബരിമലയിൽ  പ്ലാസ്റ്റിക്  നിരോധനത്തിൽ  തുടങ്ങി  മുന്നാറിലെ  പാപ്പാത്തിചോല  വരെ  എത്തിനിൽക്കുന്ന  അപ്രതീക്ഷിത  നിമിഷത്തിലാണ് സ്ഥാന മാറ്റം സംഭവിച്ചിരിക്കുന്നത്. മുന്നേറിലെ  കൈയേറ്റത്തിനെതിരെ  കർശന നടപടി സ്വീകരിച്ച  അദ്ദേഹത്തിന്റെ  നിലപാടുകൾക്ക്  നേരിടേണ്ടി  വന്ന  കടുത്ത അസഹിഷ്ണത  അല്ലെ എന്ന് മലയാളികളിൽ  ഏറെ പേരും ചിന്തിച്ചിട്ട ഉണ്ടാകും എന്നാൽ നാലു വർഷം  സർവ്വീസ്  പൂർത്തിയാക്കിയ  ഉദ്യോഗസ്ഥനു  സ്ഥാനം കയറ്റം നൽകുന്നത്  സ്വാഭാവികം  എന്ന നിലപാടിലാണ്  നമ്മുടെ ഭരണ പ്രതിപക്ഷ  പാർട്ടികളും ജനനേതാക്കളും.


 സത്യസന്ധമായി  ജോലി ചെയ്യുന്ന ഓരോ ഉദ്യോഗസ്ഥരും  നേരിടുന്ന  വെല്ലുവിളിയല്ലേ  ഇത്  എന്ന് നാം അറിയാതെ  ചിന്തിച്ചു പോകും. കൈയേറ്റങ്ങൾക്ക്  എതിരെ  കടുത്തു നിലപാട് സ്വീകരിച്ചിരുന്ന ശ്രീറാം വിവാദ നായകനെങ്കിലും  യുവ ഹൃദയങ്ങളുടെ പ്രിയപ്പെട്ടവനായിരുന്നു.യാത്രകൾ  ഏറെ  ഇഷ്ടപ്പെട്ടിരുന്ന  ശ്രീറാം വ്യക്തിപരമായ  ഒരു ആവശ്യത്തിനു  ഔദ്യോഗിക  വാഹനം  ഉപയോഗിച്ചിരുന്നില്ല.ബുള്ളറ്റിൽ  യാത്ര ചെയ്തും  തന്റെതായ  ലുക്ക്  കൊണ്ടും പെൺകുട്ടികളുടെയും  അതെ പോലെ യുവ മനസ്സുകളെയും  അദ്ദേഹം  സ്വാധിനിച്ചിരിന്നു. 


മുഖം  നോക്കാതെ  അഴിമതിക്കു എതിരെ  പ്രതികരിച്ച  ശ്രീറാം,ദുർഗ്ഗാ ശക്തി നാഗ്പാൽ എന്ന  ഉത്തർപ്രദേശ് കേഡറിലെ   സിവിൽ സർവ്വീസ്  ഉദ്യോഗസ്ഥയെ  ഓർമ്മിപ്പിക്കും  പോലെ തോന്നും. അഴിമതിക്കും കുത്തൊഴിഞ്ഞ  ഭരണത്തിന്  എതിരെ  പോരാടിയതിന്ന്  അഖിലേഷ് യാദവ് സർക്കാർ സസ്‌പെൻഡ് ചെയ്ത  യുവ സിവിൽ സർവ്വീസ്  ഉദ്യോഗസ്ഥ  ആയിരിന്നു. 
ഭൂമി കൈയേറി റിസോർട്ടുകൾ ഉയർത്തി ,സ്വകാര്യ ഭൂമിയെന്ന കാണിച്ച  വ്യാജ പട്ടയം , സർക്കാർ വക ഭൂമി കൈയേറി അനധികൃത  നിർമ്മാണം  എന്നിവക്കെതിരെ  കടുത്ത നിലപാട് സ്വീകരിച്ച  ശ്രീറാമിനെ  ഡയറക്ടർ ഓഫ് എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ്  ഡയറക്ടർ ആയിട്ടാണ് സ്ഥാന മാറ്റം നൽകിയിരിക്കുന്നത്.

  ദേവികുളത്ത് മാനന്തവാടി  സബ്‌കളക്ടറെ നിയമിച്ചു.  മെഡിക്കൽ  എൻട്രൻസിൽ  770 മത്  റാങ്ക് ഐ എ എസ് -ൽ 2 റാങ്ക്‌ നേടി  പൗരുഷത്തിന്റെ  പ്രതീകമായ  ശ്രീറാം എന്ന വ്യക്തിക്ക്  ഏത്  പ്രതിസന്ധിയും  വളരെ നിഷ്പക്ഷ പൂർവം തരണം ചെയ്യാൻ കഴിയും വീണ്ടും അഴിമതിയുടെ പോർ മുഖത്ത്‌ പടപൊരുതാൻ  ഈ പടയാളി ഉണ്ടാകും .

അഴിമതിക്ക്  എതിരെ കൈ ഉയർത്തുന്ന കടുത്ത നിലപാട് സ്വീകരിക്കുന്ന ഓരോ ഉദ്യോഗസ്ഥനും ഇത്തരം  നടപടികൾക്ക്  വിധേയമാകുമ്പോൾ  പിന്നെ  എങ്ങനെ  സത്യാസന്ധമായി  ഈ  സമൂഹത്തിൽ ജോലി ചെയ്യും ഇത് അഴിമതിക്കെതിരെ പോരാടാൻ  ചങ്കുറപ്പുള്ള  യുവ തലമുറ നേരിടുന്ന  അസഹിഷ്‌ണത അല്ലെ  ചിന്തികേണ്ടിയിരിക്കുന്നു.

Comments

Popular posts from this blog

എന്താണ് ഫെമിനിസം ???

എന്താണ് സദാചാരം ???

കുരുമുളകും ഏലവും കഴിഞ്ഞാൽ മലയാളിക്ക് പ്രിയം എന്തിനോട് ?