ഇന്ത്യയ്ക്ക് അഭിമാനമായ ആ വനിത ആര്?.
ക്രിക്കറ്റുനു വേണ്ടി ജീവിക്കുന്ന വനിത പഞ്ചാബിലെ തെരുവോരങ്ങളിൽ ക്രിക്കറ്റ് കളിച്ച് അർജുനാ അവാർഡ് സ്വന്തമാക്കി നിരവധി നേട്ടങ്ങളാണ് ഹർമീൻ കൗർ എന്ന ഇന്ത്യയുടെ വനിതാ കളിക്കാരിക്ക് പറയാനുളളത്.
2009 ൽ തന്റെ 20 വയസ്സിൽ ഏക ദിനത്തോടെ പിച്ചിൽ അരങ്ങേറ്റം. ഇന്ത്യയുടെ വേഗത ഏറിയ റൈറ്റ് ഹാൻഡ് ബാറ്റ് മാൻ, മികച്ച ബൗളർ, കരുത്തയായ കളിക്കാരി. 1989 ൽ പഞ്ചാബിലെ മോഗാ ജില്ലയിൽ ഹർമന്ദിർ സിങ് ഭുളാറിന്റെയും സത്ത് വിന്ദർ കൗറിന്റെ മകളായി ജനിച്ചു. ജിയാൻ ജ്യോതി സ്കുൾ അക്കാഡമിയിൽ നിന്ന് ആദ്യ ക്ക്രിക്കറ്റ് പഠനം പിന്നീട് ഹൻസ് രാജ് മഹിളാ മഹാ വിദ്യയാലയ ജലന്ദർ നിന്ന് പഠനം പൂർത്തിയാക്കി 2014 ൽ മുംബൈയിലേക്ക് പോയി അതിനു മുന്നേ റെയിവേയിൽ ജോലിക്ക് അവസരം.
2009 ൽ ആദ്യ ഏക ദിനത്തിൽ പാക്കിസ്ഥാനിനെതിരെ കളി. 2017 ൽ ആസ്ട്രേലിയക്കെതിരായ ബാറ്റിങ്ങിൽ 115 ബാൾസിൽ 177 റൺ നേട്ടം. വനിതാ ലോക കപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്കോർ. ടി 20 ക്രിക്കറ്റ് കപ്പിൽ 31 ബാൾസിൽ 46 റൺ നേട്ടവുമായി ആസ്ട്രയിലയ്ക്ക് എതിരെ വിജയം. 2013 ബംഗ്ലാദേശിൽ നടന്ന ഏക ദിനത്തിൽ ഇന്ത്യയെ നയിച്ചു. 2012 ൽ ടി 20 എഷ്യ കപ്പ് ഫൈനലിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ക്യാപ്ടൻ.
ക്രിക്കറ്റിനൊടുളള താല്പര്യം കൊണ്ട് അന്താരാഷ്ട്രതലത്തിൽ കളിച്ചു. പക്ഷെ 2011 ൽ പഞ്ചാബ് പോലീസ് ജോലീ അപേക്ഷ നിരസ്സിച്ചു. ക്രിക്കറ്റിലുള്ള മികവ് കണക്കിലെടുത്ത് സ്പോർട്സ് കൗൺസിൽ അർജുനാ അവാർഡ് നൽകി ആദരിച്ചു.
Comments
Post a Comment