മുത്തലാഖ് ശെരിയ്യത് നിയമത്തിനെതിരോ ?
ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമെന്ന് പറഞ്ഞു നടത്തുന്ന ഒരുതരം മതാനുഷ്ട്ടാനം തന്നെയായിരുന്നു ഇന്നലെ വരെ മുത്തലാഖ്. മൂന്ന് വട്ടം മൊഴി ചൊല്ലി ബന്ധം വേണ്ടാന്ന് വെക്കുന്ന ഈ സമ്പ്രദായത്തിലൂടെ ജീവിതം നശിച്ച മുസ്ലിം വനിതകൾ നിരവധിയാണ്. ഇന്ത്യ പോലെ വൈവിധ്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് ഇത്തരം ഒരു അനാചാരം നിലനിന്നത് ലജ്ജാവഹമാണ്.
പാക്കിസ്ഥാനും ഈജിപ്‌തും പോലെയുള്ള രാജ്യങ്ങളിൽ നിരോധിച്ചിട്ടും എന്തുകൊണ്ടാണ് വൈവിധ്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് ഇത് പോലെയുള്ള ഒരു വിധിക്ക് കാലതാമസം എടുത്തത്. തലാഖ് എന്ന കാടസമ്പ്രദായം നിരോധിക്കുന്ന 22 മത് രാജ്യമാണ് ഇന്ത്യ. ഇസ്‌ലാമിക പുരോഹിതന്മാരുടെ മുന്നിൽ വെച്ച് തക്കതായ കാരണങ്ങളാൽ നടപ്പാക്കിയിരുന്ന ഈ സമ്പ്രദായം പിന്നീട് തപാലിലൂടെയും വാട്സ്ആപ്പ് സന്ദേശമായും തുണ്ടുകടലാസിൽ എഴുതിയും നടപ്പാക്കി.
ഇതിലൂടെ ജീവിതം തന്നെ ഇരുട്ടിൽ ആയതും ഒപ്പം തന്നെ പ്രിയപ്പെട്ട മക്കളെ നഷ്ടപെട്ടതുമായ മുസ്ലിം വനിതകളുടെ വിജയമാണ് സുപ്രീം കോടതിയുടെ വിധിയോടെ വിജയം കണ്ടത്. നീണ്ട കാത്തിരിപ്പിന് ഫലം കണ്ടെന്ന് പലരം പ്രഖ്യാപിച്ചു. ശർബാന ബാനു എന്ന യുവതിയുടെ പരാതിയിന്മേലാണ് 2002 ൽ ഈ നിയമത്തിന്റെ എതിരെ നടപടി വരുന്നത്. ഈ നിയമത്തിന്റെ അപക്വമായ നടപടികൾ സമൂഹം തിരിച്ചറിയുന്നത്.
പിന്നീട് 2015 ഒക്‌ടോബർ 16 നു ഈ നിയമം ചോദ്യം ചെയ്‌തുകൊണ്ട് കേസ് സുപ്രീം കോടതിയിൽ എത്തി. നീണ്ട 2 വർഷത്തെ കേസിന്റെ പഠനത്തിനു ശേഷം മുസ്ലിം വനിതകളുടെ പോരാട്ടത്തിന് വിജയം കാണുകയായിരുന്നു. 5 അംഗ ബഞ്ചിന്റെ വിധി അങ്ങനെ രാജ്യവും മുസ്ലിം വനിതകളും ഇരു കൈനീട്ടി സ്വീകരിച്ചു. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ഒരു കൂട്ടം സ്‌ത്രീകളുടെ പോരാട്ട വിജയമാണ് വിധി. സിഖ് ,പാഴ്‌സി ,ഹിന്ദു,ക്രിസ്ത്യൻ,മുസ്ലിം തുടങ്ങിയ സമുദായത്തിൽ നിന്നുള്ള 5 അംഗ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് ഖേഹർ ഉൾപ്പെടെ മറ്റൊരു ജസ്റ്റിസ് കൂടി ഈ വിധിക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചു.
എന്നാൽ മറ്റു മൂന്ന് ജസ്റ്റിസ്മാരുടെ ഭൂരിപക്ഷത്തോടെ വിധി നടപ്പാക്കുകയായിരുന്നു. വിധിയെ സ്വാഗതം ചെയത് നിരവധി മുസ്ലിം വനിതാ സംഘടനകൾ ഉണ്ടെങ്കിലും അതിനെ എതിർക്കുന്ന നിരവധി മുസ്ലിം സംഘടനയിലെ പ്രമുഖന്മാരും ഉണ്ട്. 3 മാസത്തിനുള്ളിൽ പുതിയ നിയമം രൂപീകരിക്കണമെന്നും പുതിയ നിയമ നടപടി കൈകൊള്ളണമെന്ന് നിരവധിപേർ രംഗത്ത് എത്തിയിട്ടുണ്ട്.
നബിയുടെ നിയമങ്ങൾക്കും ശെരിയ്യത് നിയമത്തിനും എതിരാണ് വിധി എന്ന് പറയുന്നവരും വിധിക്കെതിരെ വിയോജിപ്പ് പുലർത്തുന്നു. ഏകികൃത സിവിൽ കോഡ് എന്ന ആവശ്യവും ഈ വിധിയിലൂടെ മുന്നോട്ട് വക്കുന്നു മറ്റൊരു ആവശ്യമാണ്. 1400 വർഷം പഴക്കമുള്ള നിയമമാണ് നിരോധിച്ചിരിക്കുന്നത്.
എന്നാൽ വിധിയെ സ്വാഗതം ചെയ്‌തപ്പോൾ നടപ്പാക്കൻ പോകുന്ന പുതിയ നിയമ നിർമാണത്തിലൂടെ മുസ്ലിം യുവതികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുക സുരക്ഷിതമായ വിവാഹ ജീവിതം ഉറപ്പു വരുത്തുക എന്നതാണ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ.
എന്നാൽ ശെരിയ്യത് നിയമത്തിനെതിരാണോ വിധി എന്ന് അറിയണം . എന്താണ് ശെരിയ്യത് ? എന്തുകൊണ്ടാകും അമേരിക്ക പോലെയുള്ള രാജ്യം ശെരിയ്യത് നിയമം നിരോധിച്ചത്. എന്നാൽ പുതിയ നിയമ നടപടിയിലൂടെ ആർട്ടിക്കിൾ 14 എന്ന ഭരണഘടന പരമായ അവകാശമാണ് നടപ്പായത്. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുക , എല്ലാവരും ഒരേ അവകാശങ്ങൾ അനുഭവിക്കുക എന്നതാണ് ഈ വിധിയിലൂടെ എടുത്തു കാണിക്കേണ്ടത്.
Comments
Post a Comment