കുരുമുളകും ഏലവും കഴിഞ്ഞാൽ മലയാളിക്ക് പ്രിയം എന്തിനോട് ?
ഓരോ ദിനവും ഓരോ അനുഭവങ്ങൾ സമ്മാനിക്കുന്നു പുതിയ അനുഭവങ്ങൾക്ക് ഉന്മേഷം പകരാൻ ഒരു കാപ്പി ചിലർക്കെങ്കിലും പതിവല്ലേ ഇത് .നമ്മളിൽ 90% പേരും കാപ്പിയുടെ രുചി അറിഞ്ഞവരാണ് പക്ഷെ മായം കലരാതെ കഫേയിൻ എന്ന കാപ്പിയിലെ ലഹരിയെ പേടിക്കാതെ കാപ്പി കുടിച്ചവർ വിരളമാണ് . എങ്കിലും ചായയും കട്ടനും കാപ്പിയും മലയാളിക്ക് പ്രിയംതന്നെ എന്ന് സമ്മതിക്കാതെ വയ്യാ . അതൊരു സത്യമാണ്..
.
എന്നാൽ പിന്നെ യഥാർത്ഥ കാപ്പിപ്പൊടി എവിടെ ലഭിക്കും.. ചിക്കറി (chicory) ഇല്ലാത്ത ശുദ്ധമായ കാപ്പിപൊടിയുടെ ( pure coffee powder ) യഥാർത്ഥ രുചി (original taste) എങ്ങനെ അറിയും???
.
.
കാപ്പി.. കാലങ്ങളായി മനുഷ്യന്റെ കൂടപ്പിറപ്പാണ് . നാട്ടിൻപുറങ്ങളിലെ ചെറിയ കാപ്പി ചെടികൾ പണ്ട് കണ്ടിട്ടുണ്ട്.. പിന്നെ ഇടക്കൊക്കെ ഇടുക്കിയിലേക്ക് പോകുമ്പോ വഴിയോരങ്ങളിൽ കൃഷി ചെയ്യുന്നതും.. കാപ്പി ചെടി എന്ന കാഴ്ചപ്പാടിൽ നിന്ന് കാപ്പി മരം എന്ന യാഥാർഥ്യത്തിലേക്കുള്ള നടന്നു കയറ്റം പണ്ട് സ്കൂളിൽ വിദ്യാർത്ഥി ആയിരുന്നപ്പോൾ ഗുണന പട്ടികയിൽ ഓരോ അക്കങ്ങൾ കൂടിയപ്പോ ഉള്ളിൽ തോന്നിയ ജിജ്ഞാസ അല്പവും കുറയാതെ വീണ്ടും അനുഭവിക്കുന്ന പോലെയായിരുന്നു.
.
.
ഞങ്ങൾ ഭൂമി തരുന്നതെ എടുക്കു.. മണ്ണിനെ ദ്രോഹിക്കാറില്ല.. സത്യമായിരുന്നു.പക്ഷെ മറ്റെല്ലാ കൃഷിയെപ്പോലെയും കാപ്പിയെയും കാലം അതിന്റെ കീടനാശിനി കൂട്ടിൽ അടച്ചു .കാപ്പി മരങ്ങളാണ് കാടിന്റെ അരികുകളിലും. ഉള്ളറകളിലു. അതിൽ നിന്ന് ശേഖരിക്കാൻ പെറ്റുന്നത്ര ശേഖരിക്കും .എന്നാൽ ഇന്ന് അവ നഷ്ടത്തിൻറെ ഭീഷണിയിലാണ് നാളേക്ക് എന്ന് ചിന്തയില്ലാതെ ഒരു കൂട്ടം കച്ചവട മോഹികൾ അതിനെ വേരോടെ നശിപ്പിക്കുന്നു വേണ്ടത്ര ശ്രദ്ധ കൊടുത്തു കൃഷിചെയ്യാത്തതും വ്യാപകമായ കീടനാശിനി ഉപയോഗവും കാപ്പി കൃഷിയുടെ ആവാസ്ഥ വ്യവസ്ഥയെ ബാധിച്ചു .ഒപ്പം മണ്ണിന്റെ വളക്കൂറിനെയും .ഇതിൽ നിന്ന് ഒരു മോചനം വൈകിയിട്ടില്ല അതെ കാപ്പിയുടെ രുചി തേടി .
.
.
കാട്ടിലെ കാപ്പി കുടിക്കാൻ, വളമില്ലാതെ വളർന്ന കാപ്പി കുടിക്കാൻ, യഥാർത്ഥ കാപ്പിയുടെ രുചി അറിയാൻ, മായം ചേരാത്ത കാപ്പിയെ അടുത്തറിയാൻ നമുക്കും അവസരം ഉണ്ട് ഇന്ന്.. അതോടൊപ്പം കാപ്പി കൃഷി ചെയ്യുന്ന, ശേഖരിക്കുന്ന ആദിവാസി കുടുംബങ്ങളെ സംരക്ഷിക്കാം..
ആ കാപ്പി the coffee gatherer എന്ന ബ്രാൻഡിൽ മിതമായ വിലയിൽ നമുക്ക് ലഭ്യമാണ്. അതിൽ നമ്മൾ കുടിക്കുന്ന ഓരോ കാപ്പിയും പ്രകൃതിയെ സ്നേഹിക്കുന്ന കുറച്ചു ആദിവാസി കർഷകരുടെ ഉന്നമനത്തിനായി ആണ് എത്തിച്ചേരുന്നത്.. എങ്ങനെ എന്നാൽ, ആദിവാസി കാപ്പി സൊസൈറ്റി എന്ന പേരിൽ കർഷകരുടെ ഒരു കൂട്ടായ്മ ആണ് thecoffeegatherer.inകൃഷി മുതൽ പാക്കിങ് വരെ വിദഗ്ധ പരിശീലനം കിട്ടിയവരുടേ മേൽനോട്ടത്തിൽ അവർ തന്നെ നേരിട്ട് നടത്തുന്നു. അതിന്റെ ഓൺലൈൻ സാന്നിധ്യവും മാർക്കറ്റിങും സഹായിക്കാൻ കുറച്ചു പേരുടെ സഹായത്തിൽ നടന്നു വരുന്നു. ഗൂഡല്ലൂർ എത്തിയാൽ ആർക്കും ഇതൊക്കെ നേരിട്ടു മനസിലാക്കാം.
Support here www.facebook.com/ thecoffeegatherer
യഥാർത്ഥ കാപ്പിയുടെ രുചി അറിയാൻ ഓൺലൈനായി വാങ്ങാം thecoffeegatherer.in വെബ്സൈറ്റിൽ നിന്ന്.
Comments
Post a Comment