നിർവചിക്കാനാവാത്ത സത്യം.


കാലത്തിന്റെ  കുത്തൊഴുക്കിൽ  നമുക്ക്  പലതും  നഷ്ട്ടപെട്ടു. ഇനിയും  തിരിച്ചു  പിടിക്കാൻ  വൈകിയ  ബന്ധങ്ങൾ . മാതൃ സ്‌നേഹം ,ഗുരു  ശിഷ്യ  ബന്ധം , പിതൃ  പുത്ര  വാൽസല്യം. പുതിയ  കാലഘട്ടത്തിൽ  ഇവയിലെ  സംഗീതങ്ങൾ  താളം  തെറ്റിയാണ്   പോകുന്നത്.അതിനു  തെളിവുകളാണ്  നാം   ഇന്ന്  കാണുന്ന  വാർത്തകൾ  നമ്മുടെ  സമൂഹം  നമ്മളോട്  പങ്കുവെക്കുന്നത് . കാലത്തിന്റെ  മാറ്റൊലിക്ക്  വിധേയമാകാത്ത  ഒന്നുമില്ല  അതിൽ  പെട്ട്  ക്ഷയിച്ച  ഒന്നാണ്   ബന്ധങ്ങൾ.


 സ്‌നേഹവും  പരിചരണവും  വാൽസല്യവും നൽകിയിരുന്ന  കുടുംബങ്ങളിൽ  നിന്ന്   അവ  ഇന്ന്  അകന്നു പോയിരിക്കുന്നു. നല്ലസംസ്‌കാരം  നമുക്ക്  സമ്മാനിച്ച  പൂർവികാരിൽ  നിന്ന്  നമുക്ക്  നഷ്ടപെട്ടത്  നമ്മുടെ  പൈതൃക തനിമ  മാത്രമല്ല  സംസ്‌കാരവും  ബന്ധങ്ങളുമാണ്. മാതാവിന്റെ  സ്‌നേഹത്തിനും  വാത്സല്യത്തിനും , ഗുരുവിന്  ശിഷനോടുള്ള  പവിത്രമായ  ബന്ധത്തിനും , പിതാവിനോടുള്ള  പുത്രന്റെ  ബഹുമാനതുല്യമായ  സ്‌നേഹവും  ഇന്ന്  ക്ഷയിച്ചിരിക്കുന്നു.

 കാണാപ്പുറത്തിരിന്നു  നാളിൽ  കത്തുകളിലൂടെ  ബന്ധം  നിലനിർത്തി  എന്നാൽ  ഇന്ന്  എല്ലാം  ഉണ്ടായിട്ടും  അരികിലുള്ള  മകനെയോ  മകളെയോ  സ്‌നേഹിക്കാനോ  തിരിച്ചു  ജീവിതത്തിന്റെ  ആദ്യാക്ഷരങ്ങൾക്ക്  പിച്ച  വെപ്പിച്ച  അമ്മയോ  അച്ഛനെയോ  സ്‌നേഹിക്കാൻ  സമയം  ഇല്ല  എന്ന  കാലഘട്ടത്തിൽ  എത്തി  നിൽക്കുന്നു.


 പവിത്രമായ  ബന്ധങ്ങൾ  പലതും  ഇന്ന്  വെറും  ഫോൺ   വിളികളിൽ  മാത്രമായി  ഒതുങ്ങി. അതിനപ്പുറം  മറ്റൊരു  ലോകം  ഇല്ല  എന്ന  ചിന്ത  മനുഷ്യനിൽ  അടിയുറച്ചു  നിൽക്കുന്ന  സത്യമായി . യാഥാർഥ്യത്തെ  കണ്ടില്ലെന്നു  നടിച്ചു  തുടങ്ങി. യാഥാർഥ്യം  എന്നത്  ഇല്ല  പകരം  സോഷ്യൽമീഡിയ  തീർക്കുന്ന  മാന്ത്രിക  ലോകമാണ്  സത്യം  എന്ന്  വിശ്വസിച്ചു  തുടങ്ങി. അനാഥാലയങ്ങളും  അമ്മത്തൊട്ടിലും  വൃദ്ധ സദനങ്ങളും  മനുഷ്യന്റെ  കൂടപ്പിറപ്പായി .


 വേരറ്റു  പോയ   ബന്ധത്തിൽ  നഷ്ടപ്പെട്ടു  സ്‌നേഹത്തെ  തിരിച്ചു  പിടിക്കാൻ  കഴിയാതെ   ധനം  എന്ന  ലോകം   കെട്ടി  പടുക്കാൻ  ഓടുകയാണ്  മനുഷ്യ രാശി  പുത്തൻ  യുഗത്തിൽ . മനുഷ്യന്  പണത്തോടുള്ള  ആഗ്രഹവും  ആവേശവും   എന്നും  ഉണ്ടായിട്ടുണ്ട്   പക്ഷെ  ബന്ധങ്ങൾക്ക്‌  മാന്യത  കൽപിച്ചിരിന്നു.


 എന്നാൽ  ഇന്ന്  ആ  സ്ഥിതി  മാറി  ബന്ധങ്ങൾ  വെറും  ശൂന്യം, അരങ്ങൊഴിഞ്ഞ  രംഗത്തെ  വെറും  ആട്ടക്കാർ മാത്രം  കുറിച്ചു  പണം  സമ്പാദിക്കുന്നു  അതിനപ്പുറം  തന്നോടപ്പം  കൂടെയുള്ള  ആളിനെയോ  താൻ  ജീവിക്കുന്ന  സമൂഹത്തെ  അറിയാനോ  കഴിയാതെ  പോയി.മനുഷ്യരാശിയുടെ  തന്നെ  നാശത്തിന്റെ  തുടക്കുമല്ലേ  ഇത്  ഇനിയും  ചിന്തിക്കേണ്ടിയിരിക്കുന്നു. അത്തരത്തിൽ  കാലാന്തരത്തിൽ  നഷ്ട്ടപെട്ട  ഒന്നാണ്  സ്‌നേഹവും  വാത്സല്യവും  മാതൃ  സ്‌നേഹവും. 

Comments

Popular posts from this blog

എന്താണ് ഫെമിനിസം ???

എന്താണ് സദാചാരം ???

കുരുമുളകും ഏലവും കഴിഞ്ഞാൽ മലയാളിക്ക് പ്രിയം എന്തിനോട് ?