Posts

Showing posts from July, 2017

മലയാളികളുടെ പുരട്ചി തലൈവി നൂറിന്റെ നിറവിൽ.

മലയാളത്തിന്റെ  വിപ്ലവ നായികാ  ആലപ്പുഴയുടെ      കുഞ്ഞമ്മ  നൂറിന്റെ  നിറവിൽ എത്തിനിൽക്കുന്നു . 1919 ജൂലൈ  മാസത്തിലെ  തിരുവോണം  നക്ഷത്രത്തിൽ  രാമൻ  പാർവതി  ദമ്പതികളുടെ  മകളായി  ജനിച്ച്.മഹാരാജാസിൽ  നിന്ന്  ബിരുദവും എറണാകുളം  ലോ  കോളേജിൽ  നിന്ന്  നിയമ ബിരുദവും  പൂർത്തീകരിച്ച  ഗൗരിയമ്മയെ  ജേഷ്‌ഠ  സഹോദരൻ  സുകുമാരൻ  ആയിരിന്നു  രാഷ്ടിയത്തിലേക്ക്  കൈപിടിച്ച്  കൊണ്ടുവന്നത്.

കർണാടിക് സംഗീതത്തിലെ വിസ്‌മയം.

കർണാടിക്  സംഗീതത്തിലെ  വിസ്‌മയം.   ചരിത്രത്തോളം  തന്നെ  പഴക്കം  ഉണ്ട്  "കർണാടിക്  മ്യൂസിക് " എന്ന  സംഗീത ലഹരിക്ക്. പഴക്കം  കൂടും തോറും വീഞ്ഞിന്  മാധുര്യവും  വീര്യവും  കൂടും. അതുപോലെ തന്നെയാണ്  സംഗീതം  എന്ന  ആഴക്കടൽ. സംഗീതം  എന്ന  സാഗരത്തെ  പെറ്റി  ചിന്തിക്കുമ്പോൾ  മനസ്സിൽ  മിന്നിമറയുന്ന  വാചകമാണ് " ഹേർഡ് മെലഡീസ്  ആർ  ബ്യൂട്ടിഫുൾ  ദോസ്  അൺഹെർഡ്‌  മെലഡീസ്   ആർ  മോസ്റ്റ്  ബ്യൂട്ടിഫുൾ " ഈ  ചൊല്ലിൽ  പതിരില്ല എന്ന്  പറയാൻ  ആകില്ല.   5  നൂറ്റാണ്ടിൽ  ആകണം  കർണാടിക്  സംഗീതത്തിന്റെ  പിറവി. കൃത്യമായി  ചരിത്ര  രേഖകളില്ലാതെ  സംഗീത സാമ്രാജ്യത്തിന്റെ  തുടക്കും. ഭരതന്റെ  "നാട്യ ശാസ്ത്ര" ത്തോളം  പഴക്കം  ഉണ്ട് .എന്നാൽ കർണാടിക്  സംഗീതത്തിന്റെ  പിറവി പറയുമ്പ്പോൾ  ശ്രീ പുരുദ്ധര ദാസരു , ശ്രീ  ത്യാഗരാജർ , ശ്രീ  ശ്യാമ ശാസ്‌ത്രി  എന്നിവര...

മലയാളികളുടെ മനസ്സ് കീഴടക്കിയ മൂന്നാറിന്റെ പുലി കുട്ടി.

വിവാദങ്ങളിൽ  ജീവിച്ച  വിവാദങ്ങളുടെ  തോഴൻ  യുവ ഹൃദയങ്ങൾ  കീഴടക്കിയ  പുലി കുട്ടി,ഏറെ  വിശേഷണങ്ങൾ ചാർത്തി  കൊടുത്തു  മലയാളികൾ  ശ്രീ റാം വെങ്കിട്ട രാമൻ എന്ന  മൂന്നാർ  സബ്‌കളക്ടർ  ആയിരുന്ന യുവ ഡോക്ടർക്ക് .സാമൂഹ്യ  സേവനം  ഏറെ  ഇഷ്ടപ്പെട്ടിരുന്ന  ശ്രീറാം ഡോക്ടറായിട്  കരിയർ  ആരംഭിക്കുകയും  പിന്നീട് സമൂഹത്തിലെ  താഴെ  തട്ടിലുള്ള ആളുകളുടെ  പ്രശ്‌നം പരിഹരിക്കാൻ  ഇതിനു  അപ്പുറം പോകണം  അതിനു  നല്ലത്  സിവിൽ  സർവ്വീസ്  എന്ന് മനസിലാക്കിയ  ശ്രീറാം  തന്റെ  ഉന്നത  ജോലി ഉപേക്ഷിച്ച സിവിൽ സർവ്വീസ്  എന്ന സ്വപ്‍നതിന്നു  പിന്നാലെ  പോയത്. തിരുവനന്തപുരം  മെഡിക്കൽ കോളേജിൽ  നിന്ന് MBBS ഒപ്പം തന്നെ MD  യും  എസ് സി ബി മെഡിക്കൽ കോളേജ് കട്ടക്ക്  പഠനത്തിന്  ശേഷം  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ  സേവനം  ആരംഭിച്ചു. ഐ എ എസ്  എന്ന സ്വപ്‍ന സാക്ഷാത്കാരത്തിന്  വേണ്ടി  തിരുവനന്തപുര...

പോകാം നമുക്ക് ചരിത്രം ഉറങ്ങുന്ന അനന്തപുരിയെ 5 സ്ഥലങ്ങളെ തേടി.

പാരമ്പര്യവും  വൈവിധ്യമാർന്ന  സംസ്‌കാരവും കൊണ്ട്  അനുഗ്രഹീതരാണ്  ഓരോ  ഭാരതീയനും. 1947  ഓഗസ്റ്റ്   15  ഭാരതത്തിന്റെ  മക്കൾ  നെഞ്ചോടു  ചേർത്ത  നിമിഷം. ചരിത്രം  ഉറങ്ങാത്ത  രാത്രിയ്ക്ക്  സാക്ഷ്യം  വഹിച്ച  പുലർവേള.ചരിത്രത്തിന്റെ  തുടിപ്പുകൾ  അവിടെ  അവസാനിച്ചില്ല , ആവർത്തിച്ച്  കൊണ്ടേയിരുന്നു. 1956  നവംബർ   1  ഓരോ  കേരളീയനും  ദൈവത്തിന്റെ  സ്വന്തം  നാട്  ഇരു കൈയ്യും  നീട്ടി  സ്വീകരിച്ചു. സംസ്‌കാരവും ഗ്രാമീണ  തനിമയും  പാരമ്പര്യവും കൊണ്ട്  അനുഗ്രഹീതമായ  സംസ്ഥാനം. വികസനത്തിലും  വിജയത്തിലും  അണയാത്ത  തീ നാളം.  ചരിത്രത്തിന്റെ  സഞ്ചാരപാതയിൽ  ഒരുപാട്  ഇലകൾ  അടർന്നു വീണു അവ പിന്നീട്  ചരിത്രമാവർത്തിച്ച  ഏടുകളായി.തെക്കൻ  കേരളത്തിലും  ഈ  മാറ്റൊലി  ആഞ്ഞടിച്ചു. പത്മനാഭന്റെ  മണ്ണ്  പിറന്നു അതെ  അനന്തപുരി  പിറന്നു. അനന്തൻ കാട്ടിൽ  നി...

അകലങ്ങളിലെ പ്രിയപെട്ടവരെ അരികിൽ എത്തിക്കുന്നു.

Image
ലോകം എന്നും പുരോഗതിയുടെ പാതയിലാണ് മണിക്കൂറുകൾ  മിനിറ്റുകളാക്കി  മുന്നേറുന്ന  ജനതയാണ്  ഇന്ന്. ടെക്‌നോളജി ജീവിതത്തിന്റെ  തന്നെ ദിനചര്യ ആയി മാറിയിരിക്കുന്ന ഈ നുറ്റാണ്ടിൽ ആരാണ് മാറ്റം ആഗ്രഹിക്കാത്തത്.  മാറ്റത്തിന്  തുടക്കം കുറിച്ച് കൊണ്ട് എന്നും ഉപഭോക്താക്കളെ  ഞെട്ടിച്ചട്ടുള്ള  ഗൂഗിൾ  ആധുനിക ടെക്‌നോളജിയിൽ  പുത്തൻ  വീഡിയോ കോളിങ് ആപ് "ഗൂഗിൾ  ഡ്യൂ" (google  duo) അവതരിപ്പിച്ചിരിക്കുകയാണ്.  720 ഹൈ ഡെഫിനിഷൻ (HD)  മികവോടു കൂടിയ വീഡിയോ കോളിങ് ആണ് "ഗൂഗിൾ ഡ്യൂ" മുന്നോട്ട്  വെക്കുന്നത്. 18 മെയ് 2016 ലാണ് ഗൂഗിൾ ഡെവലപ്പർ കോൺഫെറൻസ്  ഈ ആപ്പ് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്.ബ്രസീൽ ലാണ് ആദ്യമായിട്ട് ഇത് അവതരിപ്പിച്ചത്.ലോകത്തിന്റെ  നാനാ ഭാഗത്ത്‌ എത്തി തുടങ്ങിയത് ഓഗസ്റ്റ് 2016 ലാണ്. ആൻഡ്രോയിഡ് ഫോണുകളിലും ഒപ്പം തന്നെ ഐ ഓ എസ് (ios)  ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ലഭ്യമാണ് ഈ ആപ്. ഹൈയെസ്റ്റ  ക്വാളിറ്റിയിൽ ലോ ബാൻഡ് വിഡ്ത്തിൽ ഉപയോഗിക്കാം എന്നത്  ഇതിന്റെ മറ്റൊരു പ്രതേകതയാണ്. മരുഭൂമിയിൽ നിന്നും ...